Kaali malangaalee

കാളി മലങ്കാളീ
Work
Year
Language

കാളി മലങ്കാളി
പോലനടേഭഗവതി
പൊലിയോ പൊലിനെറ തരണേ
പൊന്നും ചിങ്ങത്തില്‍
(കാളി)

വട്ടപ്പാറമോളില്‍ പള്ളികൊണ്ടു വിളങ്ങും
പത്തിരകാളീ മലങ്കരിങ്കാളീ
പക്ഷിദോഷം തീര്‍ക്ക പറവദോഷം തീര്‍ക്ക
തീണ്ടാദോഷം സര്‍പ്പദോഷം
നാവുദോഷം തീര്‍ക്ക
(കാളി)

താഴും മൂട്ടില്‍ താഴംപൂവണിന്തു വാഴും
തമ്പുരാട്ടീ വേങ്ക മലങ്കാളീ
ആറ്റുവാതം മാറ്റി തോട്ടുവാതം മാറ്റി
പത്തുതിക്കും വിളികൊണ്ടു
പാപദോഷം തീര്‍ക്ക
(കാളി)

kāḽi malaṅgāḽi
polanaḍebhagavadi
pŏliyo pŏlinĕṟa taraṇe
pŏnnuṁ siṅṅattil
(kāḽi)

vaṭṭappāṟamoḽil paḽḽigŏṇḍu viḽaṅṅuṁ
pattiragāḽī malaṅgariṅgāḽī
pakṣidoṣaṁ tīrkka paṟavadoṣaṁ tīrkka
tīṇḍādoṣaṁ sarppadoṣaṁ
nāvudoṣaṁ tīrkka
(kāḽi)

tāḻuṁ mūṭṭil tāḻaṁpūvaṇindu vāḻuṁ
tamburāṭṭī veṅga malaṅgāḽī
āṭruvādaṁ māṭri toṭṭuvādaṁ māṭri
pattudikkuṁ viḽigŏṇḍu
pābadoṣaṁ tīrkka
(kāḽi)