Payyannoor pavitram [F]

പയ്യന്നൂര്‍ പവിത്രം [F]
Year
Language

പയ്യന്നൂര്‍ പവിത്രം പൊന്‍വിരലില്‍ ഞാനണിഞ്ഞു തരാം
മെയ്‌വര്‍ണ്ണപ്പെട്ടിയിന്നു തുറന്നു തരാം എല്ലാം തുറന്നു തരാം
ആളരങ്കാരങ്ങളോടെ വരാം ആളിമാരറിയാതെ അരികില്‍ വരാം
എന്തിനുമേതിനും പോന്നവനായ്‌ നീ ഇവിടെ വരൂ ഒന്നിതിലെ വരൂ
കള്ളക്കണാ എന്റെ കണ്ണാ..
പയ്യന്നൂര്‍ പവിത്രം പൊന്‍വിരലില്‍ ഞാനണിഞ്ഞു തരാം

തന്തനത..താന്തനം..
തകിടത തിജ്ജം..

ഇളമാറില്‍ കുളിര്‍നിലാക്കസവു പുതച്ചുകൊണ്ടെത്ര നേരമായ്‌ ഇങ്ങു തപസ്സിരിപ്പൂ
കസ്തൂരിക്കുറി തൊട്ടു കല്‍ഹാര പൂചൂടി കുളപ്പുര വാതില്‍ തുറന്നിരിപ്പൂ
പറയൂ പ്രിയനേ.....................
താമസമെന്തിതിലേ ഇനി വരുവാന്‍ വരുവാന്‍
പയ്യന്നൂര്‍ പവിത്രം പൊന്‍വിരലില്‍ ഞാനണിഞ്ഞു തരാം ഓ..

ഓ..ഹൊ.ഓ..ഹൊ..
തന്താനെത..താന്തനം..

ശ്യാമമനോഹര യാമിനിയില്‍ കാമസുരഭീമന്ത്രം ഞാന്‍ ജപിച്ചു
ഹരിചന്ദനത്തില്‍ കാശ്മീര കുങ്കുമം പനിനീരു ചേര്‍ത്തു ഞാനണിഞ്ഞു
പറയൂ പ്രിയനേ....................
താമസമെന്തിതുവഴി ഇനി വരുവാന്‍ വരുവാന്‍ (പയ്യന്നൂര്‍..)

payyannūr pavitraṁ pŏnviralil ñānaṇiññu tarāṁ
mĕy‌varṇṇappĕṭṭiyinnu tuṟannu tarāṁ ĕllāṁ tuṟannu tarāṁ
āḽaraṅgāraṅṅaḽoḍĕ varāṁ āḽimāraṟiyādĕ arigil varāṁ
ĕndinumedinuṁ ponnavanāy‌ nī iviḍĕ varū ŏnnidilĕ varū
kaḽḽakkaṇā ĕnṟĕ kaṇṇā..
payyannūr pavitraṁ pŏnviralil ñānaṇiññu tarāṁ

tandanada..tāndanaṁ..
tagiḍada tijjaṁ..

iḽamāṟil kuḽirnilākkasavu pudaccugŏṇḍĕtra neramāy‌ iṅṅu tabassirippū
kastūrikkuṟi tŏṭṭu kalhāra pūsūḍi kuḽappura vādil tuṟannirippū
paṟayū priyane.....................
tāmasamĕndidile ini varuvān varuvān
payyannūr pavitraṁ pŏnviralil ñānaṇiññu tarāṁ o..

o..hŏ.o..hŏ..
tandānĕda..tāndanaṁ..

śyāmamanohara yāminiyil kāmasurabhīmandraṁ ñān jabiccu
harisandanattil kāśmīra kuṅgumaṁ paninīru serttu ñānaṇiññu
paṟayū priyane....................
tāmasamĕndiduvaḻi ini varuvān varuvān (payyannūr..)