Kaalatte manyanyaugond

കാലത്തെ മഞ്ഞുകൊണ്ട്
Work
Year
Language

കാലത്തെ മഞ്ഞുകൊണ്ടു കല്ലുവെച്ച കമ്മലു തീര്‍ക്കും
കന്നിയിളം കറുകം പൂവേ പൂവേ
നാളത്തെ കല്യാണത്തിനു നാലുനിലപ്പന്തലുമേയാന്‍
നീകൂടെ പോരെടി പൂവേ നിലം പൂവേ

കതിര്‍മണ്ഡപമലങ്കരിക്കാന്‍ കൌസ്തുഭാംബരമുണ്ടാകും
മണ്ഡപത്തില്‍ വെള്ളവിരിക്കാന്‍ മഞ്ജരീലതയുണ്ടാകും
കയ്യിലഷ്ടമംഗല്യവുമായ് മെയ്യില്‍ നിത്യ രോമാ‍ഞ്ചവുമായ്
നാളെയെന്റെ ലജ്ജ പുതിയൊരു വേളിപ്പെണ്ണാകും
കൊതിക്കും ഞാന്‍ നോക്കിനോക്കി കൊതിക്കും...
അഹഹാ.....അഹഹാ....ആ
(കാലത്തെ...)
മണിമച്ചക വിതാനമാകാന്‍ മഞ്ജുചന്ദ്രികയുണ്ടാകും
മഞ്ചമാകെ കവിതകുറിക്കാന്‍ മല്ലികാര്‍ജ്ജുനനുണ്ടാകും
സ്വപ്നമായ സ്വപ്നം മുഴുവന്‍ സ്വര്‍ഗ്ഗമായ് നിര്‍വൃതിയോടേ
നാളെയെന്റെ ദാഹം പുതിയൊരു നാണപ്പൂവാകും
ചിരിക്കും ഞാന്‍ നോക്കിനോക്കി ചിരിക്കും
ആഹാഹാ...ആഹഹാ....ആ.....
(കാലത്തെ...)

kaalathe manju kondu kalluvecha kammalu theerkkum

kālattĕ maññugŏṇḍu kalluvĕcca kammalu tīrkkuṁ
kanniyiḽaṁ kaṟugaṁ pūve pūve
nāḽattĕ kalyāṇattinu nālunilappandalumeyān
nīgūḍĕ porĕḍi pūve nilaṁ pūve

kadirmaṇḍabamalaṅgarikkān kaൌstubhāṁbaramuṇḍāguṁ
maṇḍabattil vĕḽḽavirikkān mañjarīladayuṇḍāguṁ
kayyilaṣṭamaṁgalyavumāy mĕyyil nitya romāñjavumāy
nāḽĕyĕnṟĕ lajja pudiyŏru veḽippĕṇṇāguṁ
kŏdikkuṁ ñān nokkinokki kŏdikkuṁ...
ahahā.....ahahā....ā
(kālattĕ...)
maṇimaccaga vidānamāgān mañjusandrigayuṇḍāguṁ
mañjamāgĕ kavidaguṟikkān malligārjjunanuṇḍāguṁ
svapnamāya svapnaṁ muḻuvan svarggamāy nirvṛtiyoḍe
nāḽĕyĕnṟĕ dāhaṁ pudiyŏru nāṇappūvāguṁ
sirikkuṁ ñān nokkinokki sirikkuṁ
āhāhā...āhahā....ā.....
(kālattĕ...)

kaalathe manju kondu kalluvecha kammalu theerkkum