Kaalanillaakkaalam

കാലനില്ലാക്കാലം
Year
Language

കാലനില്ലാക്കാലം ഇതു കലികാലം
നാഥനില്ലാക്കാലം ഇതു കലികാലം
നാലുവാക്കു പഠിച്ചൊരാണിനും
പെണ്ണിനും വേലയില്ലാക്കാലം
(കാലന്‍...)

കൊല്ലം മൂന്ന് ഉണ്ണാതെയുറങ്ങാതെ പഠിച്ചാല്‍
പട്ടം കിട്ടുമെടാ! ബിഎപ്പട്ടം കിട്ടുമെടാ!
നെറ്റിയില്‍ കിട്ടുമെടാ!
ഗോപി നെറ്റിയില്‍ കിട്ടുമെടാ!

കൊല്ലം മൂന്ന് ഉണ്ണാതെയുറങ്ങാതെ പഠിച്ചാല്‍
പട്ടം കിട്ടുമല്ലോ! ബിഎപ്പട്ടം കിട്ടുമല്ലോ!
നെറ്റിയില്‍ കിട്ടുമെടാ!
ഗോപി നെറ്റിയില്‍ കിട്ടുമെടാ!

എംഎ പഠിച്ചവന്‍ ചുമ്മാ നടക്കുമെടാ
തെമ്മാടിമാരെല്ലാം കാറില്‍പ്പറക്കുമെടാ
സൂവോളജി നന്നായ് പഠിച്ചവനേ
സൂവില്‍ പോകാമെടാ കുരങ്ങാ
ധനതത്ത്വശാസ്ത്രം പഠിച്ചവനൊന്നും
ധനമില്ലെടാ, വീട്ടില്‍ സുഖമില്ലെടാ!
(കാലന്‍...)

നാഥനില്ലാക്കാലം
ഇതു വേലയില്ലാക്കാലം

kālanillākkālaṁ idu kaligālaṁ
nāthanillākkālaṁ idu kaligālaṁ
nāluvākku paṭhiccŏrāṇinuṁ
pĕṇṇinuṁ velayillākkālaṁ
(kālan...)

kŏllaṁ mūnn uṇṇādĕyuṟaṅṅādĕ paṭhiccāl
paṭṭaṁ kiṭṭumĕḍā! biĕppaṭṭaṁ kiṭṭumĕḍā!
nĕṭriyil kiṭṭumĕḍā!
gobi nĕṭriyil kiṭṭumĕḍā!

kŏllaṁ mūnn uṇṇādĕyuṟaṅṅādĕ paṭhiccāl
paṭṭaṁ kiṭṭumallo! biĕppaṭṭaṁ kiṭṭumallo!
nĕṭriyil kiṭṭumĕḍā!
gobi nĕṭriyil kiṭṭumĕḍā!

ĕṁĕ paṭhiccavan summā naḍakkumĕḍā
tĕmmāḍimārĕllāṁ kāṟilppaṟakkumĕḍā
sūvoḽaji nannāy paṭhiccavane
sūvil pogāmĕḍā kuraṅṅā
dhanadattvaśāstraṁ paṭhiccavanŏnnuṁ
dhanamillĕḍā, vīṭṭil sukhamillĕḍā!
(kālan...)

nāthanillākkālaṁ
idu velayillākkālaṁ