കാലമാകിയ പടക്കുതിര
കടിഞ്ഞാണില്ലാത്ത പടക്കുതിര
ഒരിടത്തും നില്‍ക്കാതെ ഒരുഞൊടിനില്‍ക്കാതെ
ഓടുന്നു പായുന്നു പടക്കുതിര
സംഭവചക്ര ഭ്രമണത്താലെ
മണ്‍കുടില്‍ കൊട്ടാരമാകുന്നു
നിത്യസമൃദ്ധികള്‍ ചിലങ്ക കെട്ടി
നര്‍ത്തനമിവിടെ നടത്തുന്നു
നടത്തുന്നൂ........
(കാലമാകിയ..)
കാലത്തിന്റെ കുളമ്പിന്‍ കീഴില്‍
മാളിക കുടിലായ് മാറുന്നു
വിത്തു മുളയായ് മുളയിതുതയ്യായ്
തയ്യിതു മരമായ് വളരുന്നു
വളരുന്നൂ........
(കാലമാകിയ...)