ഏതോ കടിഞ്ഞൂല്‍ കിനാവിന്റെ ചില്ലയില്‍ ഊഞ്ഞാലിടും മോഹമേ
ഏഴല്ല എഴുനൂറു വര്ണ്ണങ്ങളിടും നിന്റെ തൂവല്‍ കുടങ്ങള്‍ വിരിഞ്ഞുവോ
ഉം ഉം ഉം
പൂവുകളുടെ നാണവും പൂങ്കിളികളുടെ ഈണവും
നുകര്‍ന്നും പകര്‍ന്നും മഞ്ഞരുവിയും കുഞ്ഞലകളും
പൂവുകളുടെ നാണവും പൂങ്കിളികളുടെ ഈണവും
നുകര്‍ന്നും പകര്‍ന്നും മഞ്ഞരുവിയും കുഞ്ഞലകളും
മാറില്‍ നഖം കൊണ്ട് മാരോത്സവങ്ങള്ക്ക് രേഖാപടം നെയ്തിടുന്നുവോ
ഉം.....ഉം..... ഉം..... (ഏതോ കടിഞ്ഞൂല്‍)
കാല്‍ത്തളകള്‍ കിലുങ്ങിയും കൈ നഖേന്ദു മിനുങ്ങിയും
കാതരേ ആതിരേ ആരെ നീ തേടുന്നു
ഈ വസന്ത വികാരവും ലോലമാം അനുരാഗവും
നിന്റെ മനസ്സില്‍ ഒതുങ്ങുവാന്‍ കാത്തു നില്ക്കുകയാണിതാ
നിന് നൂപുരം മെല്ലെ കൊഞ്ചുന്ന ശീലല്ലേ ഇന്നോണ സംഗീത സാധകം
ഉം....ഉം....ഉം..... (ഏതോ കടിഞ്ഞൂല്‍)