Kaaladevada tanna veena

കാലദേവത തന്ന വീണ
Year
Language

കാലദേവത തന്ന വീണയില്‍
കനകം കെട്ടിയ ഭാവനേ
മധുരമോഹതരംഗതന്ത്രികള്‍
മൌനം മൂടിയതെങ്ങിനെ ?
രാഗമോ അനുരാഗമോ ഇത്
പ്രാണസംഗമനിദ്രയോ (കാലദേവത)

ആദ്യരാഗവികാരവാഹിനി
ആര്‍ദ്രതാകല്ലോലിനി
അതിന്റെ താളവും അതിന്റെ ഭാവവും
ആദ്ധ്യാത്മികമല്ലോ ആ ഗതി
അന്തര്‍മുഖമല്ലോ (കാലദേവത)

ഞാനുണര്‍ത്തിയ സ്വരസുമാവലി
ഗാനമാകുവതെന്നിനീ ?
അനഘമാം ആ നിമിഷമണയാന്‍
ആത്മാവുരുകുന്നു ഇന്ദ്രിയ
സന്ധികളുണരുന്നു (കാലദേവത)

kāladevada tanna vīṇayil
kanagaṁ kĕṭṭiya bhāvane
madhuramohadaraṁgadandrigaḽ
maൌnaṁ mūḍiyadĕṅṅinĕ ?
rāgamo anurāgamo it
prāṇasaṁgamanidrayo (kāladevada)

ādyarāgavigāravāhini
ārdradāgallolini
adinṟĕ tāḽavuṁ adinṟĕ bhāvavuṁ
āddhyātmigamallo ā gadi
andarmukhamallo (kāladevada)

ñānuṇarttiya svarasumāvali
gānamāguvadĕnninī ?
anaghamāṁ ā nimiṣamaṇayān
ātmāvurugunnu indriya
sandhigaḽuṇarunnu (kāladevada)