Kaakkikkuppaayakkaaraa

കാക്കിക്കുപ്പായക്കാരാ
Year
Language

കാക്കിക്കുപ്പായക്കാരാ...
പീലിക്കണ്ണുഴിഞ്ഞെന്നെ മയക്കിയ ജാലവിദ്യക്കാരാ
കാക്കിക്കുപ്പായക്കാരാ

പൂവമ്പേല്‍ക്കാതെ കാത്തമനസ്സിലെ
പുള്ളിമാന്‍ പേട കുടുങ്ങി നിന്‍
പുഞ്ചിരിത്തേനുള്ളില്‍ കുടുങ്ങി

കള്ളക്കണ്ണിലെ കരിമ്പുവില്ലുമായ്
പള്ളിവേട്ടക്കിറങ്ങിയെങ്കില്‍
കരിഞ്ചന്തക്കേസുഞാന്‍ ചാര്‍ജ്ജുചെയ്യും
കൈവളയും കൊണ്ടുഞാന്‍ വിലങ്ങുവയ്ക്കും
ഏകാന്തത്തടവിനു വിധിക്കും
പരോളില്‍ പോലും പോകാതെ കസ്റ്റഡിയില്‍ വയ്ക്കും

kākkikkuppāyakkārā...
pīlikkaṇṇuḻiññĕnnĕ mayakkiya jālavidyakkārā
kākkikkuppāyakkārā

pūvambelkkādĕ kāttamanassilĕ
puḽḽimān peḍa kuḍuṅṅi nin
puñjirittenuḽḽil kuḍuṅṅi

kaḽḽakkaṇṇilĕ karimbuvillumāy
paḽḽiveṭṭakkiṟaṅṅiyĕṅgil
kariñjandakkesuñān sārjjusĕyyuṁ
kaivaḽayuṁ kŏṇḍuñān vilaṅṅuvaykkuṁ
egāndattaḍavinu vidhikkuṁ
paroḽil poluṁ pogādĕ kasṭraḍiyil vaykkuṁ