Kaakke kaakke [F]

കാക്കേ കാക്കേ [F]
Year
Language

കാക്കേ കാക്കേ കാക്കത്തമ്പ്രാട്ടീ
കണ്ണന്റെകൂട്ടിനു വാ
അനിയത്തിക്കുറിഞ്ഞി അരയന്നക്കുറുമ്പി
ചക്കരക്കുട്ടന്‍ മാമുണ്ണുമ്പോള്‍
കൂട്ടിനിരിക്കാന്‍ വാ

കണ്ണിനു കണ്മണി വേണം
വീടിനൊരാണ്‍‌തരി വേണം
നീ വളരണം ഓമന മെയ് വളരേണം
കണ്ണാരം പൊത്തിക്കടയ്ക്കാടം പൊത്തി
കണ്ണാം തുമ്പി വളരു്
നാടിന്നു നാവോര്‍ക്കുരുന്നേ നിന്നുടെ
നാവില്‍ സരസ്വതി ഉണരു്
ഉണ്ണിക്കു കൈവള കാല്‍‌വള തീര്‍ക്കണം
അമ്പിളിത്തട്ടാരേ...........

കൊഞ്ചുന്ന കിങ്ങിണി വേണം
നാമങ്ങളോതുന്ന നേരം
തേനൊഴുകണം പൂക്കില കൈ വളരേണം
പൂരക്കളത്തിലും പുള്ളോര്‍പ്പാട്ടിലും
തത്തിക്കളിച്ചു വളരു്
ആശാമരത്തിലെ ആലിപ്പഴം കണ്ടെന്‍
ആലിലക്കണ്ണന്‍ വളരു്
ചാഞ്ചാടുണ്ണി ചരിഞ്ഞാട്
അഞ്ജനക്കൃഷ്ണനുണ്ണീ

kākke kākke kākkattambrāṭṭī
kaṇṇanṟĕgūṭṭinu vā
aniyattikkuṟiññi arayannakkuṟumbi
sakkarakkuṭṭan māmuṇṇumboḽ
kūṭṭinirikkān vā

kaṇṇinu kaṇmaṇi veṇaṁ
vīḍinŏrāṇ‌tari veṇaṁ
nī vaḽaraṇaṁ omana mĕy vaḽareṇaṁ
kaṇṇāraṁ pŏttikkaḍaykkāḍaṁ pŏtti
kaṇṇāṁ tumbi vaḽaru്
nāḍinnu nāvorkkurunne ninnuḍĕ
nāvil sarasvadi uṇaru്
uṇṇikku kaivaḽa kāl‌vaḽa tīrkkaṇaṁ
ambiḽittaṭṭāre...........

kŏñjunna kiṅṅiṇi veṇaṁ
nāmaṅṅaḽodunna neraṁ
tenŏḻugaṇaṁ pūkkila kai vaḽareṇaṁ
pūrakkaḽattiluṁ puḽḽorppāṭṭiluṁ
tattikkaḽiccu vaḽaru്
āśāmarattilĕ ālippaḻaṁ kaṇḍĕn
ālilakkaṇṇan vaḽaru്
sāñjāḍuṇṇi sariññāṭ
añjanakkṛṣṇanuṇṇī