Kaakkakkuyile solloo

കാക്കക്കുയിലേ ചൊല്ലൂ
Work
Year
Language

കാക്കക്കുയിലേ ചൊല്ലൂ
കൈനോക്കാനറിയാമോ?
പൂത്തുനില്‍ക്കുമാശകളെന്നു
കായ്ക്കുമെന്നു പറയാമോ?
(കാക്കക്കുയിലേ ചൊല്ലൂ..)

കാറ്റേ കാറ്റേ കുളിര്‍കാറ്റേ
കണിയാന്‍ ജോലിയറിയാമോ?
കണ്ട കാര്യം പറയാമോ?
കാട്ടിലഞ്ഞി പൂക്കളാലേ
കവടി വയ്ക്കാനറിയാമോ?
(കാക്കക്കുയിലേ...)

കുരുവീ നീലക്കുരുവീ
കുറികൊടുക്കാന്‍ നീ വരുമോ?
കുരവയിടാന്‍ നീ വരുമോ?
കുഴലുവിളിക്കാന്‍ മേളം കൊട്ടാന്‍
കൂട്ടരൊത്തു നീവരുമോ?
(കാക്കക്കുയിലേ...)

തുമ്പീ തുള്ളും തുമ്പീ തംബുരു മീട്ടാന്‍ നീ വരുമൊ?
പന്തലിലിരുന്നു പാടാമോ
കൈതപൂത്ത പൂമണത്താല്‍
കളഭമരയ്ക്കാന്‍ നീ വരുമോ?
(കാക്കക്കുയിലേ...)

kākkakkuyile sŏllū
kainokkānaṟiyāmo?
pūttunilkkumāśagaḽĕnnu
kāykkumĕnnu paṟayāmo?
(kākkakkuyile sŏllū..)

kāṭre kāṭre kuḽirgāṭre
kaṇiyān joliyaṟiyāmo?
kaṇḍa kāryaṁ paṟayāmo?
kāṭṭilaññi pūkkaḽāle
kavaḍi vaykkānaṟiyāmo?
(kākkakkuyile...)

kuruvī nīlakkuruvī
kuṟigŏḍukkān nī varumo?
kuravayiḍān nī varumo?
kuḻaluviḽikkān meḽaṁ kŏṭṭān
kūṭṭarŏttu nīvarumo?
(kākkakkuyile...)

tumbī tuḽḽuṁ tumbī taṁburu mīṭṭān nī varumŏ?
pandalilirunnu pāḍāmo
kaidabūtta pūmaṇattāl
kaḽabhamaraykkān nī varumo?
(kākkakkuyile...)