Kaakkakkaṟumban

കാക്കക്കറുമ്പന്‍
Year
Language

കാക്കക്കറുമ്പന്‍ കണ്ടാല്‍ കുറുമ്പന്‍
കാര്‍വര്‍ണ്ണന്‍ നീല കാര്‍വര്‍ണ്ണന്‍
കാക്കക്കറുമ്പന്‍ കണ്ടാല്‍ കുറുമ്പന്‍
കാര്‍വര്‍ണ്ണന്‍ എന്റെ കാര്‍വര്‍ണ്ണന്‍

കാലിയെ മേയ്ച്ചു നടക്കുമ്പോള്‍
കാലൊച്ച ഇല്ലാതെ വന്നപ്പോള്‍
പാവമീ ഗോപിക പെണ്ണിന്‍ മനസ്സിലെ
തൂവെണ്ണ കിണ്ണം കാണാതായ്
ആരാനും, എങ്ങാനും കണ്ടാലോ
കള്ളന്‍ നീ... കാട്ടും മായാജാലം
കാക്കക്കറുമ്പന്‍ കണ്ടാല്‍ കുറുമ്പന്‍
കാര്‍വര്‍ണ്ണന്‍ എന്റെ കാര്‍വര്‍ണ്ണന്‍

കാളിന്ദിയാറ്റില്‍ കുളിക്കുമ്പോള്‍
ആടകളോരോന്നും, പാടെ നീ കവര്‍ന്നു
രാവിന്‍ മടിയില്‍ മയങ്ങുമ്പോള്‍
കന്നി നിലാവിന്റെ, പീലി തെല്ലൊഴിഞ്ഞു
കണ്ണു തുറന്നാല്‍ കാണുന്നതും
കണ്ണടച്ചാലുള്ളില്‍ പൂക്കുന്നതും
ചേലോലും നിന്നോമല്‍ പുഞ്ചിരി പാല്‍മഞ്ഞല്ലേ
ആരാനും എങ്ങാനും കണ്ടാലോ
കള്ളന്‍ നീ കാട്ടും മായാജാലം

കാക്കക്കറുമ്പന്‍ കണ്ടാല്‍ കുറുമ്പന്‍
കാര്‍വര്‍ണ്ണന്‍ എന്റെ കാര്‍വര്‍ണ്ണന്‍

പട്ടിട്ടു മൂടി പുതച്ചാലും
ഉള്ളം കുളിരുന്നു, നിന്നെ ഓര്‍ക്കും നേരം
കാണേണ്ടെന്നാദ്യം നിനച്ചാലും
ഓരോ മാത്രയിലും മോഹം ചാഞ്ചാടുന്നു
എങ്ങനെ നീയെന്റെ ഉള്‍ക്കോണിലെ
ചന്ദന പൂത്താലം കൈക്കലാക്കി
ആരാരും കാണാതെ കാത്തൊരു പൊന്‍മുത്തല്ലേ
ആരാനും എങ്ങാനും കണ്ടാലോ
കള്ളന്‍ നീ കാട്ടും മായാജാലം

കാക്കക്കറുമ്പന്‍ കണ്ടാല്‍ കുറുമ്പന്‍
കാര്‍വര്‍ണ്ണന്‍ എന്റെ കാര്‍വര്‍ണ്ണന്‍

കാലിയെ മേയ്ച്ചു നടക്കുമ്പോള്‍
കാലൊച്ച ഇല്ലാതെ വന്നപ്പോള്‍
പാവമീ ഗോപിക പെണ്ണിന്‍ മനസ്സിലെ
തൂവെണ്ണ കിണ്ണം കാണാതായ്
ആരാനും എങ്ങാനും കണ്ടാലോ
കള്ളന്‍ നീ കാട്ടും മായാജാലം
കാക്കക്കറുമ്പന്‍ കണ്ടാല്‍ കുറുമ്പന്‍
കാര്‍വര്‍ണ്ണന്‍ എന്റെ കാര്‍വര്‍ണ്ണന്‍

kākkakkaṟumban kaṇḍāl kuṟumban
kārvarṇṇan nīla kārvarṇṇan
kākkakkaṟumban kaṇḍāl kuṟumban
kārvarṇṇan ĕnṟĕ kārvarṇṇan

kāliyĕ meyscu naḍakkumboḽ
kālŏcca illādĕ vannappoḽ
pāvamī gobiga pĕṇṇin manassilĕ
tūvĕṇṇa kiṇṇaṁ kāṇādāy
ārānuṁ, ĕṅṅānuṁ kaṇḍālo
kaḽḽan nī... kāṭṭuṁ māyājālaṁ
kākkakkaṟumban kaṇḍāl kuṟumban
kārvarṇṇan ĕnṟĕ kārvarṇṇan

kāḽindiyāṭril kuḽikkumboḽ
āḍagaḽoronnuṁ, pāḍĕ nī kavarnnu
rāvin maḍiyil mayaṅṅumboḽ
kanni nilāvinṟĕ, pīli tĕllŏḻiññu
kaṇṇu tuṟannāl kāṇunnaduṁ
kaṇṇaḍaccāluḽḽil pūkkunnaduṁ
seloluṁ ninnomal puñjiri pālmaññalle
ārānuṁ ĕṅṅānuṁ kaṇḍālo
kaḽḽan nī kāṭṭuṁ māyājālaṁ

kākkakkaṟumban kaṇḍāl kuṟumban
kārvarṇṇan ĕnṟĕ kārvarṇṇan

paṭṭiṭṭu mūḍi pudaccāluṁ
uḽḽaṁ kuḽirunnu, ninnĕ orkkuṁ neraṁ
kāṇeṇḍĕnnādyaṁ ninaccāluṁ
oro mātrayiluṁ mohaṁ sāñjāḍunnu
ĕṅṅanĕ nīyĕnṟĕ uḽkkoṇilĕ
sandana pūttālaṁ kaikkalākki
ārāruṁ kāṇādĕ kāttŏru pŏnmuttalle
ārānuṁ ĕṅṅānuṁ kaṇḍālo
kaḽḽan nī kāṭṭuṁ māyājālaṁ

kākkakkaṟumban kaṇḍāl kuṟumban
kārvarṇṇan ĕnṟĕ kārvarṇṇan

kāliyĕ meyscu naḍakkumboḽ
kālŏcca illādĕ vannappoḽ
pāvamī gobiga pĕṇṇin manassilĕ
tūvĕṇṇa kiṇṇaṁ kāṇādāy
ārānuṁ ĕṅṅānuṁ kaṇḍālo
kaḽḽan nī kāṭṭuṁ māyājālaṁ
kākkakkaṟumban kaṇḍāl kuṟumban
kārvarṇṇan ĕnṟĕ kārvarṇṇan