Title (Indic)കന്നി വേട്ടക്കൊരുങ്ങി നിൽക്കും WorkKaahalam Year1981 LanguageMalayalam Credits Role Artist Music AT Ummer Performer KJ Yesudas Writer Kaniyapuram Ramachandran LyricsMalayalamകന്നിവേട്ടയ്ക്കൊരുങ്ങി നിൽക്കും മന്മഥനാണു ഞാൻ സുന്ദരിമാരുടെ കരളിനുള്ളിൽ സമ്മതനാണു ഞാൻ സിന്ദൂര പൂങ്കവിളിൽ ശൃംഗാര പുഞ്ചിരിയിൽ സ്വർലോകം കാണാനെത്തിയ കലിയുഗ കണ്ണൻ ഞാൻ (കന്നിവേട്ട...) അരയന്നപ്പിടനട കൊണ്ടൊരു പെൺകൊടി വന്നല്ലോ അറിയാതെന്നുള്ളിൽ പ്രണയകവിതയുണർന്നല്ലോ അനുരാഗ പൂങ്കുയിലേ ആനന്ദപൊന്മയിലേ മിന്നൊളി വീശും നിന്നുടെ മിഴിയിൽ നീലക്കടലോ കരിമീനോ (കന്നിവേട്ട...) കാളിദാസൻ കണ്ടാലിവളൊരു കാവ്യമാണല്ലോ കാമദേവൻ കണ്ണിനിവളൊരു നന്ദനമാണല്ലോ പൂന്തെന്നൽ താരാട്ടും കാർകൂന്തൽ ചാഞ്ചാടും പൊന്നൊളി മിന്നും നിന്നുടെ മേനിയിൽ ഒന്നു തലോടാൻ സമ്മതമോ (കന്നിവേട്ട...) Englishkanniveṭṭaykkŏruṅṅi nilkkuṁ manmathanāṇu ñān sundarimāruḍĕ karaḽinuḽḽil sammadanāṇu ñān sindūra pūṅgaviḽil śṛṁgāra puñjiriyil svarlogaṁ kāṇānĕttiya kaliyuga kaṇṇan ñān (kanniveṭṭa...) arayannappiḍanaḍa kŏṇḍŏru pĕṇgŏḍi vannallo aṟiyādĕnnuḽḽil praṇayagavidayuṇarnnallo anurāga pūṅguyile ānandabŏnmayile minnŏḽi vīśuṁ ninnuḍĕ miḻiyil nīlakkaḍalo karimīno (kanniveṭṭa...) kāḽidāsan kaṇḍālivaḽŏru kāvyamāṇallo kāmadevan kaṇṇinivaḽŏru nandanamāṇallo pūndĕnnal tārāṭṭuṁ kārgūndal sāñjāḍuṁ pŏnnŏḽi minnuṁ ninnuḍĕ meniyil ŏnnu taloḍān sammadamo (kanniveṭṭa...)