കാടുകള്‍ കളിവീടുകള്‍
കതിരിട്ടമാനവ സംസ്കാരത്തിന്‍
വാടികള്‍ പൂവാടികള്‍
വള്ളിത്തൊട്ടിലുകള്‍
അവയുടെ പത്മതടാകക്കരയിലെ
അനന്ത നീലിമയില്‍
ഇന്നും കാണാം ആദിയുഷസ്സിന്‍ പാദരേണുക്കള്‍
അവയുടെ ഹൃദയ തപോവന സീമയില്‍
അലോകശാന്തതയില്‍
ഇന്നും കാണാം ഇന്‍ഡ്യവളര്‍ത്തിയ ബോധി വൃക്ഷങ്ങള്‍
അവയുടെ നിബിഡ തമോമയ വീഥിയില്‍
ഇരുണ്ട രാത്രികളില്‍
എവിടുന്നാണീ രാത്രിഞ്ചരരുടെ ഭീകരസംഘങ്ങള്‍
അവയുടെ കുടില ഗുഹാ ഹൃദയങ്ങളില്‍
അപാരശൂന്യതയില്‍
എവിടെന്നാണീ ഭീതിവളര്‍ത്തും ക്രൂരദംഷ്ട്രങ്ങള്‍