Kaaduboottat

കാടുപൂത്തത്
Year
Language

കാടു പൂത്തതു പൂ വിരിഞ്ഞതും നീയറിഞ്ഞോടീ പെണ്ണാളേ
കായലോരത്ത് വേല ചെയ്യുമ്പോൾ കാറ്റു വന്നതു ചൊല്ലീലോ
കാവിലിന്നലെ തോറ്റം പാട്ടിനു കാട്ടുമൈനകൾ വന്നല്ലോ
കാട്ടുപൊയ്കയിൽ നീരാടുമ്പോൾ കാറ്റു വന്നതു ചൊല്ലീല്ലോ
തെയ്യാരേ പാടി താളം തുള്ളടീ പെണ്ണേ
ഇന്നു പൂമീൻ കൊല്ലണ നാളേ
മാനം പൊന്നിന്റെ പൂക്കണി മേലേ ചാർത്തുന്നേ
തപ്പു കൊട്ട് ആഹാഹാ.. താനം പാട് ഓഹോഹോ...തമ്പുരാന്റെ പൂമുറ്റത്ത്
(കാടു പൂത്തതു..)

ഇന്നെന്റെ നെറ്റിത്ത് സിന്ദൂരം ചാർത്താൻ
തെക്കുന്നു വന്നൊരു പൊന്നമ്പ്രാൻ
കിന്നരി വെച്ചൊരു കുപ്പായമിട്ടവൻ
തിങ്കൾക്കതിരു പോൽ നിന്നല്ലോ
എന്നുള്ളു നൊമ്പരം കൊണ്ടല്ലോ
ഞാനില്ല പൊന്നേ നിന്റെ കൂടെ
വന്നാലെൻ ദേവൻ കോപിക്കില്ലേ
(കാടു പൂത്തതു..)

കാവേരി തീരത്ത് നീ കണ്ടുവോ
പൂന്തെന്നലേ എൻ ദേവനെ
മാനത്തു പൂക്കുന്ന പൊന്നമ്പിളി
നീ കണ്ടുവോ എന്റെ മാതേവനെ
കണ്ടല്ലോ ഞാൻ
നിൻ മുന്നിൽ വെൺ തേക്കിൻ സംഗീതമായ്
വന്നില്ലയോ
നാണിച്ചു നിൽക്കുന്ന നിൻ സ്വപ്നമായ്
കാടിന്റെ തേരൊച്ച കേൾക്കുന്നുവോ
ആകെ തുടിക്കും നിൻ പൂമേനിയിൽ
ആഹാഹഹാ ഓഹോഹോഹോ
കാവേരി തീരത്തു നീ കണ്ടുവോ
ആഹാഹഹാ ഓഹോഹോഹോ

മഴയെല്ലാം മാറി കളിമുറ്റം വീണ്ടും
പനിനീരു തൂകുന്ന വേദികളായ്
കളിയാടാൻ വായോ കാഞ്ചനത്തേരിൽ
മാനത്തെ മുത്തുച്ചിപ്പി മാലകളേ
വസന്തം വന്നല്ലോ സുഗന്ധം തന്നല്ലോ
ഉഷസ്സേ വരില്ലേ വരില്ലേ ഒരു പുതുമലരിതളായ്
(കാടു പൂത്തതു..)

kāḍu pūttadu pū viriññaduṁ nīyaṟiññoḍī pĕṇṇāḽe
kāyaloratt vela sĕyyumboḽ kāṭru vannadu sŏllīlo
kāvilinnalĕ toṭraṁ pāṭṭinu kāṭṭumainagaḽ vannallo
kāṭṭubŏygayil nīrāḍumboḽ kāṭru vannadu sŏllīllo
tĕyyāre pāḍi tāḽaṁ tuḽḽaḍī pĕṇṇe
innu pūmīn kŏllaṇa nāḽe
mānaṁ pŏnninṟĕ pūkkaṇi mele sārttunne
tappu kŏṭṭ āhāhā.. tānaṁ pāṭ ohoho...tamburānṟĕ pūmuṭratt
(kāḍu pūttadu..)

innĕnṟĕ nĕṭritt sindūraṁ sārttān
tĕkkunnu vannŏru pŏnnambrān
kinnari vĕccŏru kuppāyamiṭṭavan
tiṅgaḽkkadiru pol ninnallo
ĕnnuḽḽu nŏmbaraṁ kŏṇḍallo
ñānilla pŏnne ninṟĕ kūḍĕ
vannālĕn devan kobikkille
(kāḍu pūttadu..)

kāveri tīratt nī kaṇḍuvo
pūndĕnnale ĕn devanĕ
mānattu pūkkunna pŏnnambiḽi
nī kaṇḍuvo ĕnṟĕ mādevanĕ
kaṇḍallo ñān
nin munnil vĕṇ tekkin saṁgīdamāy
vannillayo
nāṇiccu nilkkunna nin svapnamāy
kāḍinṟĕ terŏcca keḽkkunnuvo
āgĕ tuḍikkuṁ nin pūmeniyil
āhāhahā ohohoho
kāveri tīrattu nī kaṇḍuvo
āhāhahā ohohoho

maḻayĕllāṁ māṟi kaḽimuṭraṁ vīṇḍuṁ
paninīru tūgunna vedigaḽāy
kaḽiyāḍān vāyo kāñjanatteril
mānattĕ muttuccippi mālagaḽe
vasandaṁ vannallo sugandhaṁ tannallo
uṣasse varille varille ŏru pudumalaridaḽāy
(kāḍu pūttadu..)