ഹേയ് ബാലു ആഹാ ഏഹെയ് ചന്ദ്രു ഓഹോ
തുള്ളിച്ചാടാൻ കിലുകിലെ കിലുകിലെ ചിരിക്കാൻ
ജോളീ ജോളീ പിക്നിക്
സ്കൂളിനു നടുവിൽ എല്ലാവരുമായ് പോകുക മെറി പിക്നിക്
കുഴിമടിയാ നീ കുത്തിയിരുന്നാൽ
കുടവയർ വരുമേ നട രാമു
പുലർച്ചക്കെന്നും ചെയ്യുക പി ടി
നിൻ മടി പോകും ശക്തി വരും
നാളെ നാടിൻ യോദ്ധാവു നീയാകും
നാളെ നാടിന്റെ ശക്തി നീയാകും
ലെഫ്റ്റ് റൈഹ്റ്റ് എബൗട് ടേൺ
ഡ്രില്ലു ചെയ്വതും ദേശസ്നേഹത്തെ നല്ലതിനറിയൂ നീ രാമു
(ഹേയ് ബാലു..)
ചന്ദ്രനെ ജയിക്കും ഈ കാലത്തിൽ
ചന്ദ്രഗുപ്തകഥയെന്തിനായ്
അണുവിൻ ശക്തി അറിയേണ്ട യുക്തി
ശാസ്ത്രത്തിൻ ധനമല്ലേ
നീയൊരു ശാസ്ത്രജ്ഞനാകേണം
രാമനോ ഭാഭയോ ആകേണം, (2)
നോ നോ വെൻ യൂ ഡോണ്ട് നോ ഇംഗ്ലീഷ്
സയൻസ് വിൽ ബ്രേക്ക് യുവർ ഹെൽത്
ഇംഗ്ലീഷ് ഈസ് ദി കിംഗ് ഓഫ് നോളഡ്ജ്
ഇറ്റ് വിൽ ഏൺ യുവർ ബ്ലഡ്
ഇംഗ്ലീഷ് പഠിക്കാൻ മടിക്കാതെ
ആ ഭാഷയൊരനുഗ്രഹമാണെന്നും
ആംഗല ഗാഥകൾ പാടെന്നും
എ ബി സി ഡി അറിഞ്ഞവരെല്ലാം
പണ്ഡിതരല്ലെന്നോർക്കേണം (2)
കൈരളി നമ്മുടെ ജീവനാണത്
നമ്മൾ പഠിക്കണമാദ്യം
കൈരളി കസ്തൂരിയണിഞ്ഞാലും
അത് നീ മനസ്സിൽ നിറച്ചാലും
ഇംഗ്ലീഷ് കൈരളി ചരിത്രം ശാസ്ത്രം
അറിവിൻ നാലു മുഖങ്ങളതാ
ഏതാണു മെച്ചം ഏതാണു മോശം
എന്നു നിനപ്പതിലെന്തർത്ഥം
പഠിക്കണമെല്ലാം ഒരു പോലെ
ഈ നാടിനു കീർത്തി ലഭിച്ചീടാൻ (2)
(ഹേയ് ബാലു..)