Kaadodu kaadoram

കാതോടു കാതോരം
Year
Language

ലാലാല ലാ.. ലാ..ല
ആഹാഹ ആ മന്ത്രം
ഉം ഉം ഉം...ലാ..ലാ..ല വിഷുപ്പക്ഷി പോലെ

കാതോടു കാതോരം തേന്‍ചോരുമാ മന്ത്രം
ഈണത്തില്‍ , നീ ചൊല്ലി, വിഷുപ്പക്ഷിപോലെ

കുറുമൊഴീ കുറുകി കുറുകി നീയുണരൂ
വരിനെല്‍ കതിരിന്‍ തിരിയില്‍
അരിയ പാല്‍മണികള്‍ കുറുകി നെന്‍മണിതന്‍
കുലകള്‍ വെയിലിലുലയേ
കുളിരു പെയ്തിനിയ കുഴലുമൂതിയിനി
കുറുമൊഴീ ഇതിലേ വാ
ആരോ പാടിപ്പെയ്യുന്നു തേന്‍മഴകള്‍
ചിറകിലുയരും അഴകേ
മണ്ണു പൊന്നാക്കും മന്ത്രം നീ ചൊല്ലി-
ത്തന്നൂ പൊന്നിന്‍ കനികള്‍

കാതോടു കാതോരം തേന്‍ ചോരുമാ മന്ത്രം
ഈണത്തില്‍ ‍, നീ ചൊല്ലി, വിഷുപ്പക്ഷി പോലെ

തളിരിലെ പവിഴമുരുകുമീ ഇലകള്‍
ഹരിതമണികളണിയും
കരളിലെ പവിഴമുരുകി വേറെയൊരു
കരളിന്നിഴയിലുറയും
കുളിരു പെയ്തിനിയ കുഴലുമൂതിയിനി
കുറുമൊഴീ ഇതിലേ വാ
ആരോ പാടിത്തേകുന്നു തേനലകള്‍
കുതിരും നിലമിതുഴുതു മണ്ണു പൊന്നാക്കും
മന്ത്രം നീ ചൊല്ലിത്തന്നൂ പൊന്നിന്‍ കനികള്‍

കാതോടു കാതോരം തേന്‍ ചോരുമാമന്ത്രം
ഈണത്തില്‍ , നീ ചൊല്ലി, വിഷുപ്പക്ഷി പോലെ
കാതോടു കാതോരം തേന്‍ ചോരുമാമന്ത്രം
ഈണത്തില്‍ ‍, നീ ചൊല്ലി, വിഷുപ്പക്ഷി പോലെ

lālāla lā.. lā..la
āhāha ā mandraṁ
uṁ uṁ uṁ...lā..lā..la viṣuppakṣi polĕ

kādoḍu kādoraṁ tencorumā mandraṁ
īṇattil , nī sŏlli, viṣuppakṣibolĕ

kuṟumŏḻī kuṟugi kuṟugi nīyuṇarū
varinĕl kadirin diriyil
ariya pālmaṇigaḽ kuṟugi nĕnmaṇidan
kulagaḽ vĕyililulaye
kuḽiru pĕydiniya kuḻalumūdiyini
kuṟumŏḻī idile vā
āro pāḍippĕyyunnu tenmaḻagaḽ
siṟagiluyaruṁ aḻage
maṇṇu pŏnnākkuṁ mandraṁ nī sŏlli-
ttannū pŏnnin kanigaḽ

kādoḍu kādoraṁ ten sorumā mandraṁ
īṇattil , nī sŏlli, viṣuppakṣi polĕ

taḽirilĕ paviḻamurugumī ilagaḽ
haridamaṇigaḽaṇiyuṁ
karaḽilĕ paviḻamurugi veṟĕyŏru
karaḽinniḻayiluṟayuṁ
kuḽiru pĕydiniya kuḻalumūdiyini
kuṟumŏḻī idile vā
āro pāḍittegunnu tenalagaḽ
kudiruṁ nilamiduḻudu maṇṇu pŏnnākkuṁ
mandraṁ nī sŏllittannū pŏnnin kanigaḽ

kādoḍu kādoraṁ ten sorumāmandraṁ
īṇattil , nī sŏlli, viṣuppakṣi polĕ
kādoḍu kādoraṁ ten sorumāmandraṁ
īṇattil , nī sŏlli, viṣuppakṣi polĕ