Kaadinre karalu tudiccu

കാടിന്റെ കരളു തുടിച്ചു
Year
Language

കാടിന്റെ കരളുതുടിച്ചു
കാട്ടാറു താളമടിച്ചു
കൈകൊട്ടിചുവടു ചവിട്ടി
നൃത്തം ചെയ്യു് - പെണ്ണേ
കാണാത്തകാഴ്ചകള്‍ കണ്ടു് നൃത്തം ചെയ്യു്

നീലക്കാറോടി വരുന്നു
നീയെന്തേ ചുമ്മാ നിന്നു
മഴയൊന്നു പെയ്യും പെണ്ണേ
നൃത്തം ചെയ്യു് - നിന്റെ
മനമിന്നു തണുക്കും പെണ്ണേ നൃത്തം ചെയ്യു്

കാറ്റൊന്നു വന്നിടുമിപ്പോള്‍
കാടൊന്നു കുലുങ്ങിടുമിപ്പോള്‍
മലനാടന്‍ ശീലുകള്‍ പാടി
നൃത്തം ചെയ്യു് പെണ്ണേ
മയില്‍പോലെ ലീലകളാടി നൃത്തം ചെയ്യു്

കുറുകുത്തിയൊരുങ്ങടി പെണ്ണേ
കൂട്ടത്തിലിറങ്ങടി പെണ്ണേ
നാണിച്ചു നില്‍ക്കാതൊന്നു
നൃത്തം ചെയ്യു് പെണ്ണേ
നാലുപേര്‍കാണ്‍കേ വന്നു നൃത്തം ചെയ്യു്

kāḍinṟĕ karaḽuduḍiccu
kāṭṭāṟu tāḽamaḍiccu
kaigŏṭṭisuvaḍu saviṭṭi
nṛttaṁ sĕyyu് - pĕṇṇe
kāṇāttagāḻsagaḽ kaṇḍu് nṛttaṁ sĕyyu്

nīlakkāṟoḍi varunnu
nīyĕnde summā ninnu
maḻayŏnnu pĕyyuṁ pĕṇṇe
nṛttaṁ sĕyyu് - ninṟĕ
manaminnu taṇukkuṁ pĕṇṇe nṛttaṁ sĕyyu്

kāṭrŏnnu vanniḍumippoḽ
kāḍŏnnu kuluṅṅiḍumippoḽ
malanāḍan śīlugaḽ pāḍi
nṛttaṁ sĕyyu് pĕṇṇe
mayilbolĕ līlagaḽāḍi nṛttaṁ sĕyyu്

kuṟuguttiyŏruṅṅaḍi pĕṇṇe
kūṭṭattiliṟaṅṅaḍi pĕṇṇe
nāṇiccu nilkkādŏnnu
nṛttaṁ sĕyyu് pĕṇṇe
nālubergāṇge vannu nṛttaṁ sĕyyu്