Kaadinelalak

കാടിനേഴഴക്
Year
Language

ഓ....
കാടീനേഴഴകു് മരതകക്കാടിനേഴഴകു്
മേടിനേഴഴകു് മഴയുടെ വീടിനേഴഴകു്
മഞ്ഞില മൂടി കരിയിലമൂടി
തണുത്തു തണുത്തു കുളിരില്‍ കൂനിയ
കുന്നിനുനൂറഴകു് മരതകക്കുന്നിനു നൂറഴക്

നാമൊന്നുചിരിച്ചാല്‍ കൂടെച്ചിരിക്കും തോഴനേപ്പോലെ
നാമൊന്നു കരഞ്ഞാല്‍ തേങ്ങിപ്പോകും തോഴിയെപ്പോലെ
ഇവിടെ പണ്ടൊരു വേടന്‍ ഇണയോടമ്പുതൊടുത്തപ്പോള്‍
അരുതെന്നോതിയ കിളിമൊഴിയില്‍ നിന്നാദികാവ്യം പിറന്നു

മുകിലാം പെണ്‍‌കൊടി ഈറന്‍ വാര്‍മുടി കോതിയൊരുങ്ങും
മിന്നല്‍ത്തരിവള ചാര്‍ത്തിക്കൊണ്ടവള്‍ നൃത്തം വയ്ക്കും
ഇവിടെ പണ്ടൊരു കാനനമോഹിനി ചിലമ്പണിഞ്ഞപ്പോള്‍
വിണ്ണിലെ ദേവകുമാരന്‍ മണ്ണില്‍ പുതുമഴയായലിഞ്ഞുപോയ്

o....
kāḍīneḻaḻagu് maradagakkāḍineḻaḻagu്
meḍineḻaḻagu് maḻayuḍĕ vīḍineḻaḻagu്
maññila mūḍi kariyilamūḍi
taṇuttu taṇuttu kuḽiril kūniya
kunninunūṟaḻagu് maradagakkunninu nūṟaḻak

nāmŏnnusiriccāl kūḍĕccirikkuṁ toḻaneppolĕ
nāmŏnnu karaññāl teṅṅippoguṁ toḻiyĕppolĕ
iviḍĕ paṇḍŏru veḍan iṇayoḍambudŏḍuttappoḽ
arudĕnnodiya kiḽimŏḻiyil ninnādigāvyaṁ piṟannu

mugilāṁ pĕṇ‌kŏḍi īṟan vārmuḍi kodiyŏruṅṅuṁ
minnalttarivaḽa sārttikkŏṇḍavaḽ nṛttaṁ vaykkuṁ
iviḍĕ paṇḍŏru kānanamohini silambaṇiññappoḽ
viṇṇilĕ devagumāran maṇṇil pudumaḻayāyaliññuboy