Kaabaaligare

കാപാലികരേ
Year
Language

കാപാലികരേ (2)
ഹേ ഹേ ഹേ
കണ്ണീര്‍കടല്‍ക്കരയില്‍ (2)
ദൈവത്തെ സ്വര്‍ണ്ണത്തുടലില്‍
മന്വന്തരങ്ങള്‍ മയങ്ങിയതോ
മരിച്ചതോ

കല്ലിനും പ്രതിമയ്ക്കും നിര്‍മ്മാല്യം (2) - ഇവിടെ
കള്ളനാണയമല്ല വിശ്വാസം
ഈശ്വരനു കയ്യാമം നല്‍കിയവരേ
നിങ്ങളീയുഗത്തില്‍ മനുഷ്യരെ വിടുമോ

കണ്ണീര്‍കടല്‍ക്കരയില്‍ ദൈവത്തെ
സ്വര്‍ണ്ണത്തുടലില്‍ തളച്ചവരേ
നിങ്ങള്‍ കൊടുത്ത മയക്കുമരുന്നില്‍
മന്വന്തരങ്ങള്‍ മയങ്ങിയതോ
മരിച്ചതോ

വീഥിയിലെങ്ങാനം വെളിച്ചമുണ്ടോ - മുട്ടി
വിളിച്ചാല്‍ തുറക്കണ വാതിലുണ്ടോ - ഹോ
(വീഥിയിലെങ്ങാനം)
സത്യങ്ങള്‍ ശിരസ്സില്‍ നിങ്ങളണിയിച്ച
മുള്‍ക്കിരീടം ഏറ്റുവാങ്ങാന്‍ ആളുണ്ടോ

(കണ്ണീര്‍)

kābāligare (2)
he he he
kaṇṇīrgaḍalkkarayil (2)
daivattĕ svarṇṇattuḍalil
manvandaraṅṅaḽ mayaṅṅiyado
mariccado

kallinuṁ pradimaykkuṁ nirmmālyaṁ (2) - iviḍĕ
kaḽḽanāṇayamalla viśvāsaṁ
īśvaranu kayyāmaṁ nalgiyavare
niṅṅaḽīyugattil manuṣyarĕ viḍumo

kaṇṇīrgaḍalkkarayil daivattĕ
svarṇṇattuḍalil taḽaccavare
niṅṅaḽ kŏḍutta mayakkumarunnil
manvandaraṅṅaḽ mayaṅṅiyado
mariccado

vīthiyilĕṅṅānaṁ vĕḽiccamuṇḍo - muṭṭi
viḽiccāl tuṟakkaṇa vādiluṇḍo - ho
(vīthiyilĕṅṅānaṁ)
satyaṅṅaḽ śirassil niṅṅaḽaṇiyicca
muḽkkirīḍaṁ eṭruvāṅṅān āḽuṇḍo

(kaṇṇīr)