ജ്യോതിർമയീ, നീ നാദബ്രഹ്മമാണോ ?
താരകമന്ത്രമോതും താരകേശ്വരീ
നവയൌവ്വനം നൽകും നിൻ രാഗം
(ജ്യോതിർമയീ...)
ജ്യോതിർമയീ, നീ നാദബ്രഹ്മമാണോ ?
രാഗതരംഗിണീ നാദസ്വരൂപിണീ
ഭാവകല്ലോലിനീ
(രാഗതരംഗിണീ...)
സപ്‌തസ്വരങ്ങൾതൻ സപ്‌തവർണ്ണങ്ങളിൽ
സമ്പൂർണ്ണചിത്രമായ് നീ
ജ്യോതിർമയീ, നീ നാദബ്രഹ്മമാണോ ?
അക്ഷരരൂപിണി കച്ഛപി മീട്ടിടുമ്പോൾ
നാദപുഷ്പങ്ങൾ വിരിയും
(അക്ഷരരൂപിണി....)
രാഗപരാഗമായ് താളം പൂമധുവായ്
ലയഗാനശലഭമായ് ഞാൻ
ജ്യോതിർമയീ, നീ നാദബ്രഹ്മമാണോ ?
താരകമന്ത്രമോതും താരകേശ്വരീ
നവയൌവ്വനം നൽകും നിൻ രാഗം
ജ്യോതിർമയീ, നീ നാദബ്രഹ്മമാണോ ?
jyodirmayī, nī nādabrahmamāṇo ?
tāragamandramoduṁ tārageśvarī
navayaൌvvanaṁ nalguṁ nin rāgaṁ
(jyodirmayī...)
jyodirmayī, nī nādabrahmamāṇo ?
rāgadaraṁgiṇī nādasvarūbiṇī
bhāvagallolinī
(rāgadaraṁgiṇī...)
saptasvaraṅṅaḽtan saptavarṇṇaṅṅaḽil
sambūrṇṇasitramāy nī
jyodirmayī, nī nādabrahmamāṇo ?
akṣararūbiṇi kacchabi mīṭṭiḍumboḽ
nādabuṣpaṅṅaḽ viriyuṁ
(akṣararūbiṇi....)
rāgabarāgamāy tāḽaṁ pūmadhuvāy
layagānaśalabhamāy ñān
jyodirmayī, nī nādabrahmamāṇo ?
tāragamandramoduṁ tārageśvarī
navayaൌvvanaṁ nalguṁ nin rāgaṁ
jyodirmayī, nī nādabrahmamāṇo ?