ജ്യോതിർമയീ ദേവീ പ്രിയദർശിനീ
യോഗബലമരുളും തേജോമയീ
ദുഃഖകരിമുകിൽ പെയ്തൊഴിയാൻ
ശക്തി സ്വരൂപിണീ അനുഗ്രഹിയ്ക്കു....
അനുഗ്രഹിയ്ക്കു....
ജ്യോതിർമയീ....
മോഹങ്ങൾ ഇന്നലെ ചൂടിയുപേക്ഷിച്ച
ജ്വാലാമുഖിപ്പൂക്കൾ ഞങ്ങൾ......
മോഹങ്ങൾ ഇന്നലെ ചൂടിയുപേക്ഷിച്ച
ജ്വാലാമുഖിപ്പൂക്കൾ ഞങ്ങൾ
നിൻ പാദപീഠത്തിൽ മോക്ഷം ലഭിക്കുന്ന
പൊന്നശോകങ്ങളാക്കൂ ഞങ്ങളെ
പൊന്നശോകങ്ങളാക്കൂ
ഞങ്ങളെ പൊന്നശോകങ്ങളാക്കൂ
ഞങ്ങളെ പൊന്നശോകങ്ങളാക്കൂ....
അഗതികൾക്കെന്നും നീ വഴിയമ്പലം
അഭയാർത്ഥികൾക്കെന്നും പൊന്നമ്പലം
(അഗതികള്‍ക്കെന്നും.....)
നിൻ അപദാനസങ്കീർത്തനം പാടും
പൊന്മണിവീണകളാക്കൂ ഞങ്ങളെ
പൊന്മണീവീണകളാക്കൂ....
ഞങ്ങളെ പൊന്മണീവീണകളാക്കൂ....
(ജ്യോതിർമയീ......)