പോലീസ്....
പോലീസ് നമുക്കു കൂട്ടുവരുമ്പോള്‍..
ചുമ്മാ വാ...നീ പ്രേമം കൂടിവരുമ്പോള്‍
(പോലീസ്.....)
വിത്തായതു് തേന്‍ ചൊട്ടായതു്
തൊട്ടാലെന്തേ പൂമ്പട്ടായതു്
നിന് കണ്ണിന് കണ്ണായി
നിന് മെയ്യിന് മെയ്യായി
സരിഗമ പധനിസ
സനിധപ മഗരിസ...
(പോലീസ്.....)
പ്രായം പൊള്ളും പ്രായം
ദാഹം കൊള്ളും നേരം
കാത്തു നമ്മള് കാത്തിരുന്നതു്
നോട്ടം കള്ളനോട്ടം
ഉള്ളില്‍ മിന്നലാട്ടം
ലജ്ജയിന്നു് ലീവെടുത്തതു്
ഓരിതൾപോല് ഒത്തുചേര്‍ന്നവര്‍ നാം
പിന്നെ ഈയുലകില്‍ നമ്മെ ആരകറ്റാന്...
(പോലീസ്.....)
പൈതല്‍ പേരപ്പൈതല്
മാസം പത്തിനുള്ളില്‍
അച്ഛനു നാം കാഴ്ചവെയ്ക്കണം
ഭാഗ്യം എന്റെ ഭാഗ്യം
ലക്ഷ്യം ഏകലക്ഷ്യം
നമ്മള് രണ്ടും ഒത്തൊരുങ്ങണം
നീ ആശവെച്ചാല്‍ അതു് നടക്കുമല്ലോ
ഇതു് മീശയെങ്കില് ഉണ്ണി പിറക്കുമല്ലോ..
(പോലീസ്.....)
വല്ലാണ്ടു പെട്ടല്ലോ
പൊല്ലാപ്പിലായല്ലോ
നിന്റെ പൊന്നു തന്തപ്പടി
ആളൊരുഗ്രന് തല്ലിപ്പൊളി...
(പോലീസ്.....)