കൊന്നമലർക്കന്യകമാർ
കോടി ചുറ്റി കാറ്റിലാടി
ആഹാ ആഹാ ആഹാ
തെച്ചിമലർക്കാട്ടിലൊരു
തേൻ കിളിയും പാട്ടു പാടി
ആഹാ അഹാ ആഹാ
ഇളവെയിൽ പൊൻ പുഴയിൽ നീന്തി
ഈ മനോജ്ഞപുളിനം പുൽകി
തന്നന്നം താളം ചൊല്ലി
ചോടു വെയ്ക്കാൻ വന്നാട്ടെ
ചന്ദനപ്പൂങ്കാറ്റേ (കൊന്നമലർ...)
വെള്ളോട്ടു കിണ്ണം തുള്ളുമഴകോടെ
വേനൽ സന്ധ്യ പൂ ചൊരിഞ്ഞു വാ
വെൺമേഘമാകും വെള്ളിമണിത്താലം
കൈയിലേന്തി വാ ചിരിച്ചു വാ
വിത്തും കൈക്കോട്ടും വിഷുപ്പക്ഷിയുണർന്നൂ
കാണാ കിനാക്കളിൽ (വിത്തും കൈക്കോട്ടും )
വാനമ്പാടിയായ് നീയും വാ (കൊന്നമലർ...)
പൊന്നാര്യൻ മൂത്തൂ അന്തിമലർച്ചോപ്പായ്
പാടിയാടി വാ പനങ്കിളീ
പണ്ടത്തെ പാട്ടിൻ കന്നിയിളന്നീരിൽ
നീന്തി നീന്തി വാ വയൽക്കിളീ
ചക്കയ്ക്കുപ്പുണ്ടോ വിഷു
പക്ഷി ചോദിച്ചു
പൂവിൻ വിരുന്നിനായ് (ചക്കക്കുപ്പുണ്ടോ..)
വേനൽത്തുമ്പിയായ് നീയും വാ (കൊന്നമലർ...)