പുന്നാരപ്പെണ്ണിന്റെ നിക്കാഹിന്
പൊന്നിന്റെ തട്ടമിട്ട് പെറയുദിച്ചു
മാതളപ്പൂവൊത്ത മദനന്റെ നിറമൊത്ത
മണവാളന് കനവില്‍ പറന്നുവന്നു
ഈ മറിമാന്മിഴിയുടെ മനം കവര്‍ന്നു
മൈലാഞ്ചിക്കയ്യില് മണിവളക്കിളികള്
മാരനെ മയക്കുന്ന കിസ്സപാടി
മേലാകെത്തുടിക്കുന്നൊരഴകിന്റെ ചിരിയില്‍
താമരപ്പൂമ്പൊടി കുളിര്ചൂടി
കിലുകിലെമുത്തൊടു മുത്തുകിലുങ്ങി
ചൊടിയില്‍ ചിരിയുടെ ചെപ്പുകിലുങ്ങി
പൂനിലാവിന് പൊലിമയിലഞ്ചും
പൂങ്കിനാവായ് വന്നല്ലോ
കസ്തൂരിമെയ്യിലു മദമലിഞ്ഞിളകി
കാതിലെയലുക്കുകള് കഥപാടീ
പൊന്നേലസ്സരഞ്ഞാണം മണിത്തൊങ്ങലിളകി
പൂമേനിമൊഞ്ചിനു തുണയായീ
മിഴികളിലലിയുന്ന സുറുമയിണങ്ങി
സുറുമയില്‍ പനിമതി അഴകുമിണങ്ങി
തേന്‍ നിലാവിന് തനിമയിലഞ്ചും
തേന്‍ കിനാവായ് നിന്നല്ലോ