മൈ നേം ഇസ്സ് ജോണ്‍ വിന്സ്സന്റ്
സിംഗിംഗ് വിത്ത് യൂര്‍ കണ്‍സന്റ്
നിങ്ങള്ക്കെന് അഭിവാദനം
(മൈ നേം ഇസ്സ് )
ഈ സ്വര്‍ണ്ണ നിമിഷത്തില്‍
ദൈവത്തിന് നാമത്തില്‍
നിറഞ്ഞൊരീ മനസ്സുകള്‍ ഉയിര്‍ത്തെഴുന്നേറ്റു
(മൈ നേം ഇസ്സ് )
എത്ര ബന്ധുക്കള്‍ എനിക്കെന്നാല്‍ ഏകന്‍ ഞാന്‍
എന്നുമെന്നും തിരക്കിലൊറ്റയ്ക്കലഞ്ഞു തിരിയുന്നു
(എത്ര ബന്ധുക്കള്‍)
ഭൂതവും ഭാവിയും കടംകഥയല്ലോ
ഓര്‍ക്കുകില്‍ ജീവിതം ഒരു കാല്ക്ഷണമല്ലോ
കര്ത്താവിന് കാരുണ്യത്തില്‍ ഞാനൊഴുകുന്നു
ആ ശിക്ഷാ രക്തത്തില്‍ ഞാന്‍ എന്നെ തേടുന്നു
അവിടെ നാം ഒരു പോലെ ഇന്നുമെന്നും
ഹാപ്പി ഈസ്റ്റര്‍ റ്റു ഓള് ഒഫ് യു
(മൈ നേം ഇസ്സ് )
കണ്ടുമുട്ടുന്നു നാം കാട്ടില്‍ ഇണകള്‍ പോല്‍
സ്വന്തമെന്ന മിഥ്യയെ നാം താലോലിക്കുന്നു
(കണ്ടുമുട്ടുന്നു)
സ്വപ്നവും ദുഃഖവും പങ്കു വെയ്ക്കുന്നു
ഓര്‍മ്മകള്‍ ചൂടി നാം പല വഴി പിരിയുന്നു
കര്ത്താവിന് അള്ത്താരില് സത്യത്തിന് ദീപം
ആശാകിരണം എന്നും നല്‍കും ശാശ്വത കിരണം
അറിഞ്ഞു നാം പുണരണം ഇന്നുമെന്നും
ഹാപ്പി ഈസ്റ്റര്‍ റ്റു ഓള് ഒഫ് യു
(മൈ നേം ഇസ്സ് )