Jnyaaanappalam

ജ്ഞാനപ്പഴം
Year
Language

ജ്ഞാനപ്പഴം നീയല്ലേ ശ്രീമുരുകാ ഭക്ത
ഗാനമൊഴി ചൂഡാമണി നീമുരുകാ
നിന്റെ മലര്‍ ചേവടിതന്‍ പൂമ്പൊടി ഞങ്ങള്‍
നിന്റെ സ്നേഹദീപികതന്‍ പൊന്നൊളി ഞങ്ങള്‍
ഞാനപ്പഴം നീയല്ലേ ശ്രീമുരുകാ ഭക്ത
ഗാനമൊഴി ചൂഡാമണി നീമുരുകാ

ഷണ്മുഖന്റെ സഖികളാകാന്‍ നോമ്പു നോറ്റവര്‍
ഞങ്ങള്‍ ധര്‍മഗീതമാലപിച്ചു മുക്തി നേടിയോര്‍
തിരുമിഴികള്‍ക്കിമകളായ് ഞങ്ങള്‍ വന്നിതാ
തിരുമാറിലെ കളഭമായി ഞങ്ങള്‍ ചേര്‍ന്നിതാ
ആ....ആ.....ആ....
ജ്ഞാനപ്പഴം നീയല്ലേ ശ്രീമുരുകാ ഭക്ത
ഗാനമൊഴി ചൂഡാമണി നീമുരുകാ

കാര്‍ത്തികേയ കീര്‍ത്തി കേട്ട് പുണ്യം കൊണ്ടവര്‍
ഞങ്ങള്‍ കാലമെല്ലാം ചേര്‍ന്നു വാഴാന്‍ വ്രതമെടുത്തവര്‍
ഹൃദയഹര്‍ഷ മലരുകളാല്‍ നിനക്കഭിഷേകം
അനുരാഗത്തിന്‍ പൂര്‍ണിമയാല്‍ പാലഭിഷേകം
ആ...ആ....ആ.....

ജ്ഞാനപ്പഴം നീയല്ലേ ശ്രീമുരുകാ ഭക്ത
ഗാനമൊഴി ചൂഡാമണി നീമുരുകാ
മുരുകാ....മുരുകാ....മുരുകാ

jñānappaḻaṁ nīyalle śrīmurugā bhakta
gānamŏḻi sūḍāmaṇi nīmurugā
ninṟĕ malar sevaḍidan pūmbŏḍi ñaṅṅaḽ
ninṟĕ snehadībigadan pŏnnŏḽi ñaṅṅaḽ
ñānappaḻaṁ nīyalle śrīmurugā bhakta
gānamŏḻi sūḍāmaṇi nīmurugā

ṣaṇmukhanṟĕ sakhigaḽāgān nombu noṭravar
ñaṅṅaḽ dharmagīdamālabiccu mukti neḍiyor
tirumiḻigaḽkkimagaḽāy ñaṅṅaḽ vannidā
tirumāṟilĕ kaḽabhamāyi ñaṅṅaḽ sernnidā
ā....ā.....ā....
jñānappaḻaṁ nīyalle śrīmurugā bhakta
gānamŏḻi sūḍāmaṇi nīmurugā

kārttigeya kīrtti keṭṭ puṇyaṁ kŏṇḍavar
ñaṅṅaḽ kālamĕllāṁ sernnu vāḻān vradamĕḍuttavar
hṛdayaharṣa malarugaḽāl ninakkabhiṣegaṁ
anurāgattin pūrṇimayāl pālabhiṣegaṁ
ā...ā....ā.....

jñānappaḻaṁ nīyalle śrīmurugā bhakta
gānamŏḻi sūḍāmaṇi nīmurugā
murugā....murugā....murugā