ഒന്നു ചിരിക്കൂ ചിരിക്കൂ സഖീ
ഉള്ളത്തിന് വാതില്‍ തുറക്കൂ സഖീ (ഒന്നു)
അനുരാഗ സാമ്രാജ്യ സിംഹാസനം
തന്നിലേറി ഇരിക്കൂ സഖീ (ഒന്നു)
മാലാകെയും തീര്‍ന്നു മാലാഖയായ്
മേഘ മാലാപഥം ചേര്‍ന്നു ഞാന്‍
ഞാനും വരുന്നൂ വരുന്നൂ സഖീ
സ്നേഹത്തിന് നാട്ടില്‍ വരുന്നൂ സഖീ
എല്ലാം മറന്നിന്നു കേള്‍ക്കുന്നു ഞാന്‍
ഒരു സ്വര്‍ലോക സംഗീത നാദം (എല്ലാം)
ആ നാദം എന്റെ ആത്മാവിലേയ്ക്കു
കോരി ഒഴിയ്ക്കൂ സഖീ
എല്ലാം മറന്നു മറന്നു വരൂ
സ്നേഹത്തിന് നാട്ടില്‍ ഉയര്‍ന്നു വരൂ
മാനത്തു ഞാന്‍ കണ്ട മാന്പേടയെന് പ്രേമ-
ഗാനങ്ങള്‍ കേള്ക്കുന്നതുണ്ടോ
ആ ഗാനമെന്റെ ആത്മാവിലേയ്ക്കു
കോരി ഒഴിയ്ക്കൂ സഖേ
ഒന്നു ചിരിക്കൂ ചിരിക്കൂ സഖീ
ഉള്ളത്തിന് വാതില്‍ തുറക്കൂ സഖീ