ഝും ഝും ഝും ചിലങ്ക പാടി
ഝിൽ ഝിൽ ഝിൽ രസത്തിൽ മൂളി
മുല്ലപ്പൂ നുള്ളി ഒരു പുല്ലാങ്കുഴലൂതി
ഇവൾ കൊഞ്ചിക്കൊഞ്ചി ആട്ടമാടും പെണ്ണ്
ഝും ഝും ഝും ചിലങ്ക പാടി
ഓടിവാ എന്റെ കൂടെ വാ
പൂമണം വാരിക്കൊണ്ടോടിവാ
താഴത്തെ പുല്ലിൽ ഒരു ചിറയിൽ ഒരു കുളിരിൽ
പോരില്ലേ നീരാടാൻ കാറ്റേ
കാറ്റേ....
(ഝും ഝും ഝും....)
ആടിവാ ഒന്നു പാടിവാ
പൂഞ്ചില്ലക്കൂടു വിട്ടോടി വാ
മേലത്തെ മലയിൽ ഒരു മലരിൻ തളിരിതളിൽ
പോരില്ലേ തേനുണ്ണാൻ മൈനേ
മൈനേ....
(ഝും ഝും ഝും.....)