ശില്പ്പീ... ദേവ ശില്പ്പീ
ശില്പ്പീ ദേവ ശില്പ്പീ
ഒരു ശിലയായ് നഗ്നശിലയായ്
നിന് ശില്‍പ്പ സോപാനത്തില്‍
നില്ക്കുമീ അഹല്യയെ വിസ്മരിച്ചുവോ?
നീ... വിസ്മരിച്ചുവോ?
രൂപങ്ങളെ പ്രതിരൂപങ്ങള്‍ വേര്‍പിരിഞ്ഞാലോ?
ഗന്ധം കാറ്റിനെ മറന്നാലോ?
ഗാനം വീണയെ മറന്നാലോ?
ജീവിക്കാന്‍ മറന്നൊരീ വിരഹിണിയെ
നീ വന്നുണര്‍ത്തൂ.. ഉണര്‍ത്തൂ..ഉണര്‍ത്തൂ.....
ശില്പ്പീ...........
ശബ്ദങ്ങളെ പ്രതിശബ്ദങ്ങള്‍ വിസ്മരിച്ചാലോ?
സ്വപ്നം നിദ്രയെ മറന്നാലോ?
ചിത്രം ചുവരിനെ മറന്നാലോ?
ജീവിക്കാന്‍ മറന്നൊരീ തപസ്വിനിയെ
നീ വന്നുണര്‍ത്തൂ ഉണര്‍ത്തൂ..ഉണര്‍ത്തൂ.. ഉണര്‍ത്തൂ...
ശില്പ്പീ........