നിലാവിന്റെ നീലപ്പൊയ്കയില്
നീന്തി നീന്തി വന്നവളേ (നിലാവിന്റെ)
നീര്‍ക്കുന്നം കടപ്പുറത്തു നിന്നെകാത്തെന്
കണ്ണു കഴച്ചല്ലോ
കണ്ടോട്ടെ കാമിനിയാള്ക്കു
കൊണ്ടുവന്നൊരു സമ്മാനം (കണ്ടോട്ടെ)
കല്‍ക്കണ്ട വാക്കു പോരാ
കരളിലെനിക്കൊരു കുളിരേകീടാനായ്
മയ്യനാട്ടു പോയപ്പോള്‍ നിന് കയ്യിലിടാന്‍ വള വാങ്ങി
കൊല്ലത്തെ പൂക്കടമുക്കില്‍ മുല്ലപ്പൂ വാങ്ങിച്ചു
മുല്ലപ്പൂ വാങ്ങിച്ചു
കാലത്തെ പൊട്ടിപ്പോകും കയ്യിലിടും കുപ്പിവള
ചൂടിച്ച മുല്ലപ്പൂക്കള്‍ വാടിപ്പോം കാലത്ത്
വാടിപ്പോം കാലത്ത്
കണ്ടോട്ടെ കാമിനിയാള്ക്കു
കൊണ്ടുവന്നൊരു സമ്മാനം
കല്‍ക്കണ്ട വാക്കു പോരാ
കരളിലെനിക്കൊരു കുളിരേകീടാനായ്
എന്തെന്തു വേണം പെണ്ണിനു
സന്തോഷക്കുളിരേകാന്
എന്തെന്തു വേണം പെണ്ണിനു
സന്തോഷക്കുളിരേകാന്
ഒരു വാക്കു പറഞ്ഞാല്‍ പോരും
ഓടിപ്പോയ് കൊണ്ടുവരും
മറ്റാരും നേടാതുള്ളൊരു
മധുരിക്കും സമ്മാനം
താഴെ വീണുടയാതുള്ളൊരു
താമരപ്പൂങ്കരള് താമരപ്പൂങ്കരള്
(കണ്ടോട്ടെ) (നിലാവിന്റെ)