Jeevikkaanaay

ജീവിക്കാനായ്‌
Work
Year
Language

ജീവിക്കാനായ് ഭാരംതൂക്കുന്ന മനുഷ്യരല്ലോ
തെരുവിലെ മനുഷ്യരല്ലോ വാ..
അടിമുടി വിയര്‍ക്കും നമ്മള്‍
തുടുതുടെ തുടിയ്ക്കും കരള്‍
(ജീവിക്കാനായ്)

നിങ്ങള്‍ മാളിക തന്നില്‍ വാഴുമ്പോള്‍
പൊള്ളുന്ന വേനലില്‍ തുള്ളുന്ന പൊന്‍തിര പോല്‍
തോളില്‍ ചാക്കുമായി ഉള്ളില്‍ തീയുമായി വന്നു
കമ്പോളത്തില്‍ വേല ചെയ്യുന്നവര്‍ നാം
ഇരവും പകലും ഒരു പോല്‍ കൂലി തേടുന്നു
(ജീവിക്കാനായ്)

വേലേം ചെയ്തിട്ടു കൂലീം വാങ്ങിച്ചു
അസ്സലു കാട്ടുന്ന റഹിമും കൂട്ടരുമായ് നാം
സര്‍ക്കാര്‍ ജട്ടികപ്ലാറ്റ്ഫോറത്തിന്‍റെ ചുറ്റിലും
രാത്രിയില്‍ വട്ടം കറങ്ങിടുമ്പോള്‍
മനവും തനുവും ഒരുപോലെന്നും നോവില്ലേ
(ജീവിക്കാനായ്)

jīvikkānāy bhāraṁtūkkunna manuṣyarallo
tĕruvilĕ manuṣyarallo vā..
aḍimuḍi viyarkkuṁ nammaḽ
tuḍuduḍĕ tuḍiykkuṁ karaḽ
(jīvikkānāy)

niṅṅaḽ māḽiga tannil vāḻumboḽ
pŏḽḽunna venalil tuḽḽunna pŏndira pol
toḽil sākkumāyi uḽḽil tīyumāyi vannu
kamboḽattil vela sĕyyunnavar nāṁ
iravuṁ pagaluṁ ŏru pol kūli teḍunnu
(jīvikkānāy)

veleṁ sĕydiṭṭu kūlīṁ vāṅṅiccu
assalu kāṭṭunna ṟahimuṁ kūṭṭarumāy nāṁ
sarkkār jaṭṭigaplāṭrbhoṟattinṟĕ suṭriluṁ
rātriyil vaṭṭaṁ kaṟaṅṅiḍumboḽ
manavuṁ tanuvuṁ ŏrubolĕnnuṁ noville
(jīvikkānāy)