Jeevidamennoru

ജീവിതമെന്നൊരു
Work
Year
Language

ആരാരോ ആരാരോ ആരാരോ ആരിരാരോ

ജീവിതമെന്നൊരു തൂക്കുപാലം
ജീവികള്‍ നാമെല്ലാം സഞ്ചാരികള്‍
അക്കരെക്കെത്താന്‍ ഞാന്‍ ബുദ്ധിമുട്ടുമ്പോള്‍
ഇക്കരെനീയും വന്നതെന്തിനാരോമല്‍ കുഞ്ഞേ

വഴിയറിയാതെ വഴിയറിയാതെ വലയുകയായിരുന്നൂ ഞാന്‍
വലയുകയായിരുന്നൂ
പാഥേയമില്ലാത്ത ദാഹനീരില്ലാത്ത
പദയാത്രയായിരുന്നൂ
വിധിതന്ന നിധിയാണു നീയെങ്കിലും
വിലപിക്കയാണെന്റെ മാനസം

കടലറിയാതെ കരയറിയാതെ
അലയുകയായിരുന്നൂ ഞാന്‍ അലയുകയായിരുന്നൂ 
നങ്കൂരമില്ലാത്ത പങ്കായമില്ലാത്ത
നാവികനായിരുന്നു
കരളിന്റെ കുളിരാണു നീയെങ്കിലും
കരയുകയാണെന്റെ മാനസം

ārāro ārāro ārāro ārirāro

jīvidamĕnnŏru tūkkubālaṁ
jīvigaḽ nāmĕllāṁ sañjārigaḽ
akkarĕkkĕttān ñān buddhimuṭṭumboḽ
ikkarĕnīyuṁ vannadĕndināromal kuññe

vaḻiyaṟiyādĕ vaḻiyaṟiyādĕ valayugayāyirunnū ñān
valayugayāyirunnū
pātheyamillātta dāhanīrillātta
padayātrayāyirunnū
vidhidanna nidhiyāṇu nīyĕṅgiluṁ
vilabikkayāṇĕnṟĕ mānasaṁ

kaḍalaṟiyādĕ karayaṟiyādĕ
alayugayāyirunnū ñān alayugayāyirunnū 
naṅgūramillātta paṅgāyamillātta
nāviganāyirunnu
karaḽinṟĕ kuḽirāṇu nīyĕṅgiluṁ
karayugayāṇĕnṟĕ mānasaṁ