ജീവിതമാം സാഗരത്തിൽ
ഹൃദയമെന്നൊരു ദ്വീപ്
തിരയടിച്ചാൽ ചെറുതാകും
തിരയടങ്ങിയാൽ വലുതാകും
(ജീവിതമാം....)
ജീവിതമാം സാഗരത്തിൽ...
കാമദാഹക്കൊടുങ്കാറ്റിൽ കലികയറും തിരകൾ
മോഹഭംഗ നീർച്ചുഴിയായ് മുങ്ങിപ്പൊങ്ങും തിരകൾ
ഏതു കാറ്റുമടങ്ങും ഏതു മഴയുമൊടുങ്ങും
എല്ലാം ശാന്തമാകും നേരം
എത്ര വലിയ ലോകം ഇത്ര ചെറിയ ഹൃദയം
ജീവിതമാം സാഗരത്തിൽ...
സർഗ്ഗശക്തിതൻ കഥകൾ സ്വർഗ്ഗമാക്കും തീരം
പുണ്യമോഹപ്പൂവനങ്ങൾ പൂത്തുലയും തീരം
ഏതു കഥയും മറയും ഏതു പൂവും കൊഴിയും
എല്ലാം മാഞ്ഞുതീർന്നുവെന്നാൽ
എത്ര വലിയ ദുഃഖം ഇത്ര ചെറിയ മൗനം
ജീവിതമാം സാഗരത്തിൽ
ഹൃദയമെന്നൊരു ദ്വീപ്...
jīvidamāṁ sāgarattil
hṛdayamĕnnŏru dvīp
tirayaḍiccāl sĕṟudāguṁ
tirayaḍaṅṅiyāl valudāguṁ
(jīvidamāṁ....)
jīvidamāṁ sāgarattil...
kāmadāhakkŏḍuṅgāṭril kaligayaṟuṁ tiragaḽ
mohabhaṁga nīrscuḻiyāy muṅṅippŏṅṅuṁ tiragaḽ
edu kāṭrumaḍaṅṅuṁ edu maḻayumŏḍuṅṅuṁ
ĕllāṁ śāndamāguṁ neraṁ
ĕtra valiya logaṁ itra sĕṟiya hṛdayaṁ
jīvidamāṁ sāgarattil...
sarggaśaktidan kathagaḽ svarggamākkuṁ tīraṁ
puṇyamohappūvanaṅṅaḽ pūttulayuṁ tīraṁ
edu kathayuṁ maṟayuṁ edu pūvuṁ kŏḻiyuṁ
ĕllāṁ māññudīrnnuvĕnnāl
ĕtra valiya duḥkhaṁ itra sĕṟiya maunaṁ
jīvidamāṁ sāgarattil
hṛdayamĕnnŏru dvīp...