Jeevidam nilalroobagam

ജീവിതം നിഴൽരൂപകം
Work
Year
Language

ജീവിതം നിഴല്‍ രൂപകം
ഒരു നാളില്‍ വിടരും
മറുനാളില്‍ അടിയും (ഒരു നാളില്‍ )
മലരോട് സമമീ ജീവിതം
(ജീവിതം നിഴല്‍ )

വേഷങ്ങള്‍ ചാര്‍ത്തി നിമിഷങ്ങള്‍ മാത്രം
വേദികള്‍ തോറും ആടുന്നു
ഇടയില്‍ ചിലപ്പോള്‍ ഉയരുന്നു വാനില്‍
അതുപോല്‍ തന്നെ പതിയുന്നു മണ്ണില്‍
കദനം കരിയാന്‍ എഴുതുന്ന പാഠം
(ജീവിതം നിഴല്‍ )

ഭാരങ്ങള്‍ പേറി ജീവികളോരോ
പാതയിലൂടെ ഇഴയുന്നു
ഇടയില്‍ വെറുതെ പൊരുതുന്നു തമ്മില്‍
ഉലകം പോലും ഒതുക്കുന്നു കയ്യില്‍
ഒടുവില്‍ മാത്രം അറിയുന്ന സത്യം
(ജീവിതം നിഴല്‍ )

jīvidaṁ niḻal rūbagaṁ
ŏru nāḽil viḍaruṁ
maṟunāḽil aḍiyuṁ (ŏru nāḽil )
malaroṭ samamī jīvidaṁ
(jīvidaṁ niḻal )

veṣaṅṅaḽ sārtti nimiṣaṅṅaḽ mātraṁ
vedigaḽ toṟuṁ āḍunnu
iḍayil silappoḽ uyarunnu vānil
adubol tannĕ padiyunnu maṇṇil
kadanaṁ kariyān ĕḻudunna pāṭhaṁ
(jīvidaṁ niḻal )

bhāraṅṅaḽ peṟi jīvigaḽoro
pādayilūḍĕ iḻayunnu
iḍayil vĕṟudĕ pŏrudunnu tammil
ulagaṁ poluṁ ŏdukkunnu kayyil
ŏḍuvil mātraṁ aṟiyunna satyaṁ
(jīvidaṁ niḻal )