Jeevida nadiyude

ജീവിത നദിയുടെ
Work
Year
Language

ഓ..ഓ..ഓ...ഓ...
ജീവിതനദിയുടെ മറുകര തേടും
കടത്തുതോണിയാണു ജന്മം
അതിൽ അമരക്കാരനാനു ജീവൻ
(ജീവിത....)
ഓ..ഓ..ഓ...ഓ...

ആയിരമലകൾ അനുഭവത്തിരകൾ
ആഞ്ഞാഞ്ഞു പുൽകുമീ കളിവള്ളങ്ങൾ(2)
തുഴയുടെ താളത്തിൽ നീങ്ങുമ്പോൾ
നീർത്തള ചാർത്തിയ കാലത്തിൻ കാൽകളേ
വള്ളം മറിക്കരുതേ
ഓ..ഓ...ഓ...

ആയിരം മുഖങ്ങൾ അപരിചിതങ്ങൾ
ആലോലമാടുമീ ചെറുവഞ്ചികളിൽ (2)
മറുകരെ കടവിലേക്കൊഴുകുമ്പോൾ
പിന്നിട്ട പാതകൾ ആകെ മറന്നാലും
ലക്ഷ്യം മറക്കരുതേ
ഓ...ഓ....ഓ...
(ജീവിത...)

O...

o..o..o...o...
jīvidanadiyuḍĕ maṟugara teḍuṁ
kaḍattudoṇiyāṇu janmaṁ
adil amarakkāranānu jīvan
(jīvida....)
o..o..o...o...

āyiramalagaḽ anubhavattiragaḽ
āññāññu pulgumī kaḽivaḽḽaṅṅaḽ(2)
tuḻayuḍĕ tāḽattil nīṅṅumboḽ
nīrttaḽa sārttiya kālattin kālgaḽe
vaḽḽaṁ maṟikkarude
o..o...o...

āyiraṁ mukhaṅṅaḽ abarisidaṅṅaḽ
ālolamāḍumī sĕṟuvañjigaḽil (2)
maṟugarĕ kaḍavilekkŏḻugumboḽ
pinniṭṭa pādagaḽ āgĕ maṟannāluṁ
lakṣyaṁ maṟakkarude
o...o....o...
(jīvida...)

O...