Jeevida bandhannal

ജീവിത ബന്ധങ്ങള്‍
Work
Year
Language

ജീവിതബന്ധങ്ങള്‍ വെറും മിഥ്യ
വിധിയുടെ താളിലെ നഗ്നസത്യം
മനുഷ്യൻ ആ സത്യം മറക്കാൻ ശ്രമിക്കുമ്പോൾ
ഈശ്വരൻ അതിനെ തെളിക്കുന്നു
(ജീവിതബന്ധങ്ങൾ..)

ജനനമെന്ന പുറംകവറിൽ
വർണ്ണചിത്രങ്ങൾ
മനുഷ്യജന്മം സുകൃതമെന്ന
ഭാവചിത്രങ്ങൾ
താളുകൾ മറിക്കുമ്പോൾ
സ്നേഹവും വിരഹവും
പേടിപ്പെടുത്തുന്ന
ദുഃഖവും കാണാം
അതിലേക്കു നോക്കി മനുഷ്യൻ ഇരിക്കുമ്പോൾ
കാലം പുറകിൽ നിന്നു ചിരിക്കുന്നു

മരണമെന്ന താളിനുള്ളിൽ
കറുത്ത ചിത്രങ്ങൾ
മനുഷ്യജന്മം വികൃതമെന്ന
ഭംഗ ചിത്രങ്ങൾ
പുസ്തകമടയ്ക്കുമ്പോൾ
ശിക്ഷയും മുക്തിയും
അസ്തിക്കുഴലൂതുന്ന ശില്പവും കാണാം
അതിലേയ്ക്ക് നോക്കി മനുഷ്യൻ കരയുമ്പോൾ
കാലം പുറകിൽ നിന്നു ചിരിക്കുന്നു
(ജീവിതബന്ധങ്ങൾ..)

jīvidabandhaṅṅaḽ vĕṟuṁ mithya
vidhiyuḍĕ tāḽilĕ nagnasatyaṁ
manuṣyan ā satyaṁ maṟakkān śramikkumboḽ
īśvaran adinĕ tĕḽikkunnu
(jīvidabandhaṅṅaḽ..)

jananamĕnna puṟaṁkavaṟil
varṇṇasitraṅṅaḽ
manuṣyajanmaṁ sukṛtamĕnna
bhāvasitraṅṅaḽ
tāḽugaḽ maṟikkumboḽ
snehavuṁ virahavuṁ
peḍippĕḍuttunna
duḥkhavuṁ kāṇāṁ
adilekku nokki manuṣyan irikkumboḽ
kālaṁ puṟagil ninnu sirikkunnu

maraṇamĕnna tāḽinuḽḽil
kaṟutta sitraṅṅaḽ
manuṣyajanmaṁ vikṛtamĕnna
bhaṁga sitraṅṅaḽ
pustagamaḍaykkumboḽ
śikṣayuṁ muktiyuṁ
astikkuḻalūdunna śilbavuṁ kāṇāṁ
adileykk nokki manuṣyan karayumboḽ
kālaṁ puṟagil ninnu sirikkunnu
(jīvidabandhaṅṅaḽ..)