Jayagaali

ജയകാളി
Work
Year
Language

ജയകാളി ജയകാളി ജയവരദകാളി (2)

മഹിഷാസുര വരമര്‍ദ്ദിനി കാളി മക്കള്‍ക്കമ്മ മഹാകാളി (2)
രുദ്രകാളി നീ ഭദ്രകാളി നീ രുധിരകാളി നീ ദേവി (2)
(ജയകാളി)

അബലാകുല പരിസേവികയാവും അംബികയല്ലോ ദേവീ (2)
കരുണക്കടലേ കനിവിന്നുറവേ കണ്ണു തുറക്കുക കാളി (2)
(മഹിഷാസുര)

ചണ്ഡിക നീ ചാമുണ്ഡിക നീ അഖിലാണ്ഡചരാചരറാണി (2)
ശത്രുച്ചോര കുടിയ്ക്കെക്കണ്ണുകള്‍ കത്തിക്കാളും കാളി (2)
(മഹിഷാസുര)

രക്ഷകി നീ ജഗല്‍രക്ഷകി നീയേ സൃഷ്ടിയ്ക്കീശ്വരി നീയേ (2)
പതിത ജനത്തിന്‍ പരമാശ്രയമേ പാഹി മഹേശ്വരി മായേ (2)
(ജയകാളി)

കോടമൂടും കൊടുംകാട്ടില്‍ കൊടിനാട്ടിയ ഭൈരവീ
ഭൂതപ്രേതപിശാചുക്കള്‍ കാവല്‍ നില്‍ക്കും ഭയങ്കരി
ആഴിചൂഴിമൂഴിയ്ക്കെല്ലാം അംബികേ ജഗദാംബികേ
ചോരവാങ്ങുക ശത്രുവിന്‍ ചുടുചോര വാങ്ങുക ഭൈരവീ

jayagāḽi jayagāḽi jayavaradagāḽi (2)

mahiṣāsura varamarddini kāḽi makkaḽkkamma mahāgāḽi (2)
rudragāḽi nī bhadragāḽi nī rudhiragāḽi nī devi (2)
(jayagāḽi)

abalāgula parisevigayāvuṁ aṁbigayallo devī (2)
karuṇakkaḍale kanivinnuṟave kaṇṇu tuṟakkuga kāḽi (2)
(mahiṣāsura)

saṇḍiga nī sāmuṇḍiga nī akhilāṇḍasarāsaraṟāṇi (2)
śatruccora kuḍiykkĕkkaṇṇugaḽ kattikkāḽuṁ kāḽi (2)
(mahiṣāsura)

rakṣagi nī jagalrakṣagi nīye sṛṣṭiykkīśvari nīye (2)
padida janattin paramāśrayame pāhi maheśvari māye (2)
(jayagāḽi)

koḍamūḍuṁ kŏḍuṁkāṭṭil kŏḍināṭṭiya bhairavī
bhūdapredabiśāsukkaḽ kāval nilkkuṁ bhayaṅgari
āḻisūḻimūḻiykkĕllāṁ aṁbige jagadāṁbige
soravāṅṅuga śatruvin suḍusora vāṅṅuga bhairavī