Jaya jaya naaraayanaa

ജയ ജയ നാരായണാ
Year
Language

ജയജയ നാരായണാ ഹരേ
ജയജഗദോദ്ധാരണാ
സകലചരാചരകാരണമനേ
സങ്കടമൂലനിവാരണനേ
(ജയജയ)

പാല്‍ക്കടല്‍ തന്നില്‍ പള്ളിയുങ്ങും
പങ്കേരുഹദളലോചനനേ
പാപം തീര്‍ക്കാന്‍ പാരില്‍ പലപല
രൂപമെടുത്ത പരാപരനേ
(ജയജയ)

മത്സ്യകൂര്‍മ്മ വരാഹം നീയേ
നരഹരിയും വാമനനും നീയേ
ഭൃഗുസുതനും ബലരാമനും നീയേ
രാഘവനും ശ്രീകൃഷ്ണനും നീയേ
(ജയജയ)

കമനീയാകൃതി പൂണ്ടുവിളങ്ങും
കമലാഹൃദയ മനോഹരനേ
കദനക്കടലിന്‍ കരപറ്റീടാന്‍
കരുണാവഞ്ചിയിലേറ്റണമേ
(ജയജയ)

jayajaya nārāyaṇā hare
jayajagadoddhāraṇā
sagalasarāsaragāraṇamane
saṅgaḍamūlanivāraṇane
(jayajaya)

pālkkaḍal tannil paḽḽiyuṅṅuṁ
paṅgeruhadaḽalosanane
pābaṁ tīrkkān pāril palabala
rūbamĕḍutta parābarane
(jayajaya)

matsyagūrmma varāhaṁ nīye
narahariyuṁ vāmananuṁ nīye
bhṛgusudanuṁ balarāmanuṁ nīye
rāghavanuṁ śrīkṛṣṇanuṁ nīye
(jayajaya)

kamanīyākṛti pūṇḍuviḽaṅṅuṁ
kamalāhṛdaya manoharane
kadanakkaḍalin karabaṭrīḍān
karuṇāvañjiyileṭraṇame
(jayajaya)