Januvari raavil

ജനുവരി രാവില്‍
Work
Year
Language

ജനുവരി രാവില്‍ എന്‍ മലര്‍ വനിയില്‍
വിടരൂ സോമലതേ പുല്‍കി പടരൂ പ്രേമലതേ

നവരാത്രി ലില്ലികള്‍ മുഖം പൊത്തി നില്‍ക്കുന്ന
ലാവണ്യ നവരംഗ നടയില്‍
ഏക ദീപിക എന്നപോല്‍ തെളിയൂ
എനിക്കായ് പ്രഭ ചൊരിയൂ
ഒരു നിശബ്ദ സ്മരണയായെന്നും
ഓമനിക്കാന്‍ എനിക്കോമനിക്കാന്‍
(ജനുവരി രാവില്‍ )

മദന വികാരങ്ങള്‍ മദം പൊട്ടിയുണരുമെന്‍
മനസ്സിലെ മലര്‍മെത്ത വിരിയില്‍
രാഗമാലിക തെന്നലായ് ഒഴുകൂ
രാവിന്‍റെ താളമാകൂ
ഒരു വസന്ത സ്മരണയായ് എന്നും ഓമനിക്കാന്‍
എനിക്കോമനിക്കാന്‍
(ജനുവരി രാവില്‍)

januvari rāvil ĕn malar vaniyil
viḍarū somalade pulgi paḍarū premalade

navarātri lilligaḽ mukhaṁ pŏtti nilkkunna
lāvaṇya navaraṁga naḍayil
ega dībiga ĕnnabol tĕḽiyū
ĕnikkāy prabha sŏriyū
ŏru niśabda smaraṇayāyĕnnuṁ
omanikkān ĕnikkomanikkān
(januvari rāvil )

madana vigāraṅṅaḽ madaṁ pŏṭṭiyuṇarumĕn
manassilĕ malarmĕtta viriyil
rāgamāliga tĕnnalāy ŏḻugū
rāvinṟĕ tāḽamāgū
ŏru vasanda smaraṇayāy ĕnnuṁ omanikkān
ĕnikkomanikkān
(januvari rāvil)