Janmaraagamaanu nee

ജന്മരാഗമാണു നീ
Year
Language

ജന്മരാഗമാണു നീ - നിന്‍ ജന്യരാഗമാണു ഞാന്‍
ഏഴു പൂസ്വരങ്ങളായ് വീണയില്‍ വിരിഞ്ഞെങ്കിലും
തേടുന്നു ദേവീ വിരലുകളിഴകളില്‍
രാജഗീതഗായകാ നിന്‍ ഗാനവീണയായി ഞാന്‍
നിന്‍ വിരല്‍ തലോടുവാന്‍ മണ്‍‌വിപഞ്ചി തേങ്ങുന്നിതാ
എന്‍ പൂഞരമ്പില്‍ സരിഗമ ധമരിനി
(ജന്മരാഗം)

താരം കണ്ണിതുന്നുമാ പാല്‍നിലാവിന്‍‍ ശയ്യയില്‍
നാണം പൊന്നുപൂശുമീ ചെങ്കവിള്‍തടങ്ങളില്‍
ശീതളാധരോഷ്ഠമായ് നെയ്തലാമ്പല്‍ പൂത്തുവോ
ചുരുളിളം നീലവേണിതന്‍ കോലങ്ങളാണോ
പറയുക പ്രിയസഖി....
രാജഗീതഗായകാ നിന്‍ ഗാനവീണയായി ഞാന്‍

janmarāgamāṇu nī - nin janyarāgamāṇu ñān
eḻu pūsvaraṅṅaḽāy vīṇayil viriññĕṅgiluṁ
teḍunnu devī viralugaḽiḻagaḽil
rājagīdagāyagā nin gānavīṇayāyi ñān
nin viral taloḍuvān maṇ‌vibañji teṅṅunnidā
ĕn pūñarambil sarigama dhamarini
(janmarāgaṁ)

tāraṁ kaṇṇidunnumā pālnilāvin śayyayil
nāṇaṁ pŏnnubūśumī sĕṅgaviḽtaḍaṅṅaḽil
śīdaḽādharoṣṭhamāy nĕydalāmbal pūttuvo
suruḽiḽaṁ nīlaveṇidan kolaṅṅaḽāṇo
paṟayuga priyasakhi....
rājagīdagāyagā nin gānavīṇayāyi ñān