ജന്മനാളില്‍ നിനക്കു ചൂടാന്‍
ജന്മനാളില്‍ നിനക്കുചൂടാന്‍ ജമന്തിപ്പൂമാല
മൂകവേദന പുല്‍കിവിടര്‍ത്തും ഗാനമലര്‍മാല
വിടര്‍ന്നുവാടിയ പൂക്കള്‍ മാത്രം
കരളിനുള്ളില്‍ കരുതി ഞാന്‍
മാഞ്ഞുപോയൊരു മാരിവില്ലിന്‍
മധുരസ്മരണയില്‍ മുഴുകി ഞാന്‍
പറന്നുപാടിയ കിളികളെങ്ങോ
മറഞ്ഞു വാനിന്‍ സീമയില്‍
കാലൊഴുക്കിയ കണ്ണുനീരായ്
കദനസിന്ധുവില്‍ മുഴുകി ഞാന്‍
janmanāḽil ninakkusūḍān jamandippūmāla
mūgavedana pulgiviḍarttuṁ gānamalarmāla
viḍarnnuvāḍiya pūkkaḽ mātraṁ
karaḽinuḽḽil karudi ñān
māññuboyŏru mārivillin
madhurasmaraṇayil muḻugi ñān
paṟannubāḍiya kiḽigaḽĕṅṅo
maṟaññu vānin sīmayil
kālŏḻukkiya kaṇṇunīrāy
kadanasindhuvil muḻugi ñān