Janmabandhannal

ജന്മബന്ധങ്ങൾ
Year
Language

ജന്മബന്ധങ്ങള്‍ വെറും ജലരേഖകള്‍
ജനനത്തിനും മരണത്തിനും നടുവില്‍ ഒഴുകും
ജീവിതനദിയിലെ ജലരേഖകള്‍ ജലരേഖകള്‍

അടുത്തും... അകന്നും...
അപാരതയിലേക്കലയുമീ അണ്ഡകടാഹങ്ങളില്‍
ഒരുമണ്‍ തുരുത്തിലെ വഴിയമ്പലത്തിലെ
വിരുന്നുകാരന്‍ ഞാന്‍ വിരുന്നുകാരന്‍ ഞാന്‍
ഒരിടത്തു പൊട്ടിച്ചിരികള്‍
ഒരിടത്തു ബാഷ്പോദകങ്ങള്‍
ഈ വഴിയമ്പലത്തിലെ ഉദ്യാനപാലകന്‍ ചെകുത്താനോ ദൈവമോ?
ദൈവമോ? ദൈവമോ?
(ജന്മബന്ധങ്ങള്‍...)

സുഖവും... ദുഖവും..
മുഖം മൂടിയണിയുമീ സമയമാം വാടകവണ്ടികളില്‍
നഗരനിരത്തിലെ നാല്‍ക്കവലകളില്‍
തനിച്ചുവന്നു ഞാന്‍ തനിച്ചുവന്നൂ ഞാന്‍
ഒരിടത്തു മാംസക്കടകള്‍ ഒരിടത്തു മദിരോത്സവങ്ങള്‍
ഈ നിഴലിന്റെ നാട്ടിലെ ഏകാന്തപഥികന്‍
ചെകുത്താനോ ദൈവമോ? ദൈവമോ? ദൈവമോ?
(ജന്മബന്ധങ്ങള്‍...)
ആ........ആ..........

janmabandhaṅṅaḽ vĕṟuṁ jalarekhagaḽ
jananattinuṁ maraṇattinuṁ naḍuvil ŏḻuguṁ
jīvidanadiyilĕ jalarekhagaḽ jalarekhagaḽ

aḍuttuṁ... agannuṁ...
abāradayilekkalayumī aṇḍagaḍāhaṅṅaḽil
ŏrumaṇ turuttilĕ vaḻiyambalattilĕ
virunnugāran ñān virunnugāran ñān
ŏriḍattu pŏṭṭiccirigaḽ
ŏriḍattu bāṣpodagaṅṅaḽ
ī vaḻiyambalattilĕ udyānabālagan sĕguttāno daivamo?
daivamo? daivamo?
(janmabandhaṅṅaḽ...)

sukhavuṁ... dukhavuṁ..
mukhaṁ mūḍiyaṇiyumī samayamāṁ vāḍagavaṇḍigaḽil
nagaranirattilĕ nālkkavalagaḽil
taniccuvannu ñān daniccuvannū ñān
ŏriḍattu māṁsakkaḍagaḽ ŏriḍattu madirotsavaṅṅaḽ
ī niḻalinṟĕ nāṭṭilĕ egāndabathigan
sĕguttāno daivamo? daivamo? daivamo?
(janmabandhaṅṅaḽ...)
ā........ā..........