ഓ...സുഗന്ധവനപുഷ്പങ്ങള്
വിടരും കുളിര് യാമത്തില്‍
പൂവിതള്‍ ചുണ്ടിലെ പാട്ടുമായ് നീ വരൂ...
ഓ...ഹൃദയമലര് വാനത്തില്‍
വിരിയുമെന്‍ ഓര്‍മ്മകള്‍...
ശ്രാവണ പൂവുമായ്...ചാരുതേ...നീ വരൂ....
ഓ...സുഗന്ധവനപുഷ്പങ്ങള്
വിടരും കുളിര് യാമത്തില്‍
പൂവിതള്‍ ചുണ്ടിലെ പാട്ടുമായ് നീ വരൂ...
കസ്തൂരിതന് ഉന്മാദഗന്ധം
നിന് മേനിയില്‍....
സ്വപ്നങ്ങള്‍തന്‍ സൗവര്ണ്ണരാഗം
നിന് കണ്‍കളില്‍...
ഇളം പൂനിലാവു നീര്‍ക്കും
കുളിരിന്റെ മെത്ത തന്നില്‍
ഇണചേര്‍ന്നു കാതിലോരോ
രഹസ്യം പറഞ്ഞുറങ്ങാം...
ഹൃദയത്തിനുള്ളിലെന്നും ആവേശമായ്
ആയിരം....ആശകള്‍ പൂക്കുന്നു...
ഓ...സുഗന്ധവനപുഷ്പങ്ങള്
വിടരും കുളിര് യാമത്തില്‍
പൂവിതള്‍ ചുണ്ടിലെ പാട്ടുമായ് നീ വരൂ...
പൂന്തെന്നലില്‍ പുഷ്പങ്ങളാടും
പൊന്വേളയില്...
മൗനങ്ങൾ തന് മന്ദാരമെന്നെ
തേന്‍ ചൂടുമ്പോള്‍...
തളിർക്കാട്ടുവള്ളിച്ചാര്ത്തില്
പിണയുന്ന ശ്വാസമോടെ...
മണിവീണയാക്കി നിന്നെ
വിരലാല്‍ ഉണർത്തുവാനെന്
കരളിന്റെ ഉള്ളിലെന്നും ആവേശമായ്
ആയിരം...ആശകള്‍ പൂക്കുന്നു...
(ഓ...സുഗന്ധ...)