ജനിക്കുമ്പോള്‍ നമ്മള്‍ ദൈവങ്ങള്‍
സ്നേഹം പകര്‍ന്നും മോഹം നുകര്‍ന്നും
വളര്‍ന്നുകഴിഞ്ഞാല്‍ വെറും മൃഗങ്ങള്‍
ഞാനെന്ന ഭാവത്തിന്‍ ബലിപീഠത്തില്‍
നാമേനമുക്കെന്നും ബലിയാടുകള്‍
മരണത്തിന്‍ ദുര്‍മുഖം കണികാണുമ്പോള്‍
കൊതിക്കുന്നു പിന്നെയും ശിശുക്കളാകാന്‍
ജനിക്കുമ്പോള്‍.....
വിളിച്ചാല്‍കേള്‍ക്കാത്ത വിജനതയില്‍
വിരഹിഞാന്‍ വിധിയുടെ തടവുപുള്ളി
കാലമാം ഗുരുവിന്റെ കണക്കുബുക്കില്‍
താളിനിയില്ലെന്റെ കണക്കെഴുതാന്‍
ജനിക്കുമ്പോള്‍......