Janiccappole

ജനിച്ചപ്പോഴെ
Work
Year
Language

ജനിച്ചപ്പോഴേ തനിച്ചായി ഞാന്‍
മരിക്കും അതില്‍ മധുച്ചാറുമായി
ഋതുഭേദമായി വസന്തങ്ങള്‍ പോയി
വരമ്പത്തു ഞാനിന്നും തേടുന്നെന്റെ മാനസം

ജനിച്ചപ്പോഴേ തനിച്ചായി ഞാന്‍

ഒരു മുള്ളുവേലിപ്പടര്‍പ്പിലെന്‍ ജന്മം
കുടുങ്ങിക്കിടന്നിട്ടും ചിരിക്കുന്നു ലോകം
യാത്രയ്ക്കു ദൂരം രാത്രിക്കു ഭാരം
ചലിക്കുന്നു യന്ത്രം പോലെ ഞാന്‍
മരുഭൂമിയായി മനസ്സാക്ഷി പോലും
മതിയായി മണ്ണില്‍ ജീവിതം

ജനിച്ചപ്പോഴേ തനിച്ചായി ഞാന്‍

കലര്‍പ്പാണു ലോകം കപട വ്യാപാരം
ക്ഷണിക്കപ്പെടാതെന്നില്‍ വിരുന്നെത്തി ശോകം
(കലര്‍പ്പാണു )
ബന്ധങ്ങളില്ല സ്വന്തങ്ങളില്ല
മൃഗതൃഷ്ണയായി സ്നേഹവും
എരിയുന്നു നെഞ്ചില്‍ ചുടുകാടു് മാത്രം
കരിയുന്നു സ്വപ്നം പിന്നെയും

(ജനിച്ചപ്പോഴേ)

janiccappoḻe taniccāyi ñān
marikkuṁ adil madhuccāṟumāyi
ṛtubhedamāyi vasandaṅṅaḽ poyi
varambattu ñāninnuṁ teḍunnĕnṟĕ mānasaṁ

janiccappoḻe taniccāyi ñān

ŏru muḽḽuvelippaḍarppilĕn janmaṁ
kuḍuṅṅikkiḍanniṭṭuṁ sirikkunnu logaṁ
yātraykku dūraṁ rātrikku bhāraṁ
salikkunnu yandraṁ polĕ ñān
marubhūmiyāyi manassākṣi poluṁ
madiyāyi maṇṇil jīvidaṁ

janiccappoḻe taniccāyi ñān

kalarppāṇu logaṁ kabaḍa vyābāraṁ
kṣaṇikkappĕḍādĕnnil virunnĕtti śogaṁ
(kalarppāṇu )
bandhaṅṅaḽilla svandaṅṅaḽilla
mṛgatṛṣṇayāyi snehavuṁ
ĕriyunnu nĕñjil suḍugāḍu് mātraṁ
kariyunnu svapnaṁ pinnĕyuṁ

(janiccappoḻe)