ജനിച്ചതാർക്കു വേണ്ടി അറിയില്ലല്ലോ
ജീവിപ്പതാർക്കു വേണ്ടി അറിയില്ലല്ലോ
ഓർത്താൽ ജീവിതമൊരു ചെറിയ കാര്യം
ആർത്തി കാണിച്ചിട്ടെന്തു കാര്യം
അച്ഛനോടു കടം പറഞ്ഞു ബീജമായ്
അമ്മതൻ ഉദരത്തിൽ കടന്നു
അമ്മയോടും കടം പറഞ്ഞു പിരിഞ്ഞു
മണ്ണിൻ മാറിൽ വീണു കരഞ്ഞു
കരഞ്ഞതാർക്കു വേണ്ടി അറിയില്ലല്ലോ - പിച്ച
നടന്നതാർക്കു വേണ്ടി അറിയില്ലല്ലോ
ഓർത്താൽ ജീവിതമൊരു ചെറിയ കാര്യം
ആർത്തി കാണിച്ചിട്ടെന്തു കാര്യം
(ജനിച്ച..)
ജന്മം തന്നെ ഭിക്ഷയല്ലയോ - ജന്മിയും
ജനനത്താൽ ഭിക്ഷുവല്ലയോ
സ്വന്തമെന്ന മിഥ്യ തൻ പിൻപേ നമ്മളീ
സ്വപ്ന യാത്ര തുടരുകയല്ലേ
വളർന്നതാർക്കുവേണ്ടി - എങ്ങും
അലഞ്ഞതാർക്കു വേണ്ടി അറിയില്ലല്ലോ
ഓർത്താൽ ജീവിതമൊരു ചെറിയ കാര്യം
ആർത്തി കാണിച്ചിട്ടെന്തു കാര്യം
(ജനിച്ച..)