ജനിച്ചകാലം നന്നാണെങ്കില്‍
അടക്കിവാഴാം മൂവുലകം
തെളിഞ്ഞ സൂര്യന്‍ ഉച്ചം നിന്നാല്‍
പുതിയ സ്വര്‍ഗ്ഗം കീഴടക്കാം
അണിഞ്ഞൊരുങ്ങും ഭാഗ്യം കാണാന്‍
അടുത്ത നാട്ടില്‍ പോയിവരാം
തനിച്ചു നിന്നും വിജയം നേടാം
എനിക്കു വ്യാഴം പതിനൊന്നില്‍
ജനിച്ചകാലം നന്നാണെങ്കില്‍
അടക്കിവാഴാം മൂവുലകം
പതിനൊന്നില്‍ വ്യാഴം അതിരില്ലാഭാഗ്യം
എവിടെയും സ്ഥാനം എതിരില്ലായോഗം
മുകിലുകള്‍ കൊടി തോരണങ്ങളായ്
മഴയിതാ അഭിഷേക തീർത്ഥമായ്
വഴികളില്‍ ചതുരംഗസേനയായ്
എവിടെയും ജയശംഖുഘോഷമായ്
നാടറിയും നായകനായ് നീ വാഴണം
ഞങ്ങളെയും പൊന്നുടയോന്‍ നീ കാക്കണം
ജനിച്ചകാലം നന്നാണെങ്കില്‍
അടക്കിവാഴാം മൂവുലകം
പതിനൊന്നില്‍ വ്യാഴം അതിരില്ലാഭാഗ്യം
എവിടെയും സ്ഥാനം എതിരില്ലായോഗം
അടവുകള്‍ പതിനെട്ടുമാടണം
എതിരികള്‍ അടിയോടെ വീഴണം
വിധിഹിതം നിറവേറുമെങ്കിലും
മതിബലം ബലമാക്കി നേടണം
ഇന്തിരനായ് ചന്തിരനായ് നീ വാഴണം
ചന്തമെഴും ചന്ദ്രികയില്‍ നീരാടണം
(ജനിച്ചകാലം.....)