നിരാമയാ നീ വരവായി
നിരാശർ ഞങ്ങൾ പാടുകയായ്
എന്നെന്നും നിന്നെ വാഴ്ത്തുവാൻ
ഹല്ലേലൂയാ ഹല്ലേലൂയാ
(നിരാമയാ...)
ദൈവമേ നിൻ വഴി നീളെ വിരിക്കുകയാണീ പൂക്കൾ
താന്തനാം നിൻ പൂ മുഴും ഇനി നാണമൊരുക്കും പൂക്കൾ
പ്രവാചകാ നീ വരവായ്
പ്രബോധനങ്ങൾ നൽകുകയായ്
എന്നെന്നും ഞങ്ങൾ പാടിടാം
ഹല്ലേലൂയാ ഹല്ലേലൂയാ
(പ്രവാചകാ..)
യേശുവേ എത്രയുദാരമീ എൻ വരു ദിവ്യസ്നേഹം
ഭീതി തൻ വിത്തു വിതച്ചാൽ വിളയായ് കൊയ്യും സ്നേഹം
അല്ലയെന്റെ കൂടാരത്തിൽ കുമിഞ്ഞ കൂരിരുൾ മായ്ക്കണേ
അങ്ങെൻ നിറുകിൽ കുളിർ വീഴ്ത്തണമേ
അങ്ങെൻ മനസ്സിൻ മുറി മാടിയുണക്കാനായ് മരുന്നു പകരണമേ
നാഥനെ നിൻ തിരുനാമമൊരീരിലയായി നെഞ്ചിൽ
നിന്നിലെ നന്മകളെല്ലാം ചേർക്കുകയാണെൻ കണ്ണിൽ
(നിരാമയാ...)