തിത്താര തികിതാര ഹോയ് ഹോയ്
തകതികിതാര തകതികിതാരാ
തകതികിതാരാ
തിത്താര തികിതാര തകതികി തികിതാരാ
മുക്കണ്ണന് ദേവത്താരെ വരിക വരിക
അടിയേറി വിളയാടും മഞ്ചാടിമലമേലെ
അടിയാളര്‍ എങ്ക്ലുക്കു മനതാരില്‍ തിറയാട്ട്
നാള്വര മന്ദിരമൂര്ത്തികള് മുന്നിലായി
പൂജിച്ചു സേവിച്ചു കുരുതികൊടുക്കുമേ!
വെങ്കിനെല്ലിന്റെ നല്ലവില്
വെള്ളോം നെയ്യും പഴക്കുലയും
തേനുണ്ടു പാക്കുണ്ടു വെറ്റിലയും
കൂട്ടത്തില്‍ കോഴിപ്പണവുമുണ്ടേ
കുറും കുഴലൂതട്ടെ ചെണ്ടമുഴങ്ങട്ടെ
കുരിപ്പും പ്രാന്തും വഴിമാറിപ്പോട്ടെ
കാടായകാടൊക്കെ കാക്കണ തേവരെ
മാളോരെ പോറ്റണ കരിമുഖത്താരേ
വാഴണം നീയെന്നും തിരുവടിയേ
തേവരു തമ്പ്രാനേ മലയ തമ്പ്രാ