Janaga kumaariye tedi

ജനക കുമാരിയെ തേടി
Year
Language

ജനകകുമാരിയെ തേടി ശീരാമനും അനുജനും കാട്ടിലലഞ്ഞിടുമ്പോള്‍
അഞ്ജനപുത്രനാം ഭക്തഹനുമാനെ അഞ്ചസാ കണ്ടാനൊരു ദിവസം
ഭക്തിപൂര്‍വ്വം നമസ്ക്കരിച്ചഞ്ജനാപുത്രന്‍ രാമനേ സ്വീകരിച്ചൂ
ശക്തനായോരു സുഗ്രീവന്‍ തന്നുടെ പട്ടണത്തിലേക്കാനയിച്ചു
സീതയെ തേടുവാന്‍ സുഗ്രീവനും ബാലിയെ കൊല്ലുവാന്‍ ശ്രീരാമനും
തമ്മിലൊരുമിച്ചു സഖ്യംചെയ്തു ധര്‍മ്മപുരസ്സരം സഖ്യംചെയ്തു

പോരിനു വിളിച്ചു സുഗ്രീവന്‍ പിന്നില്‍ നിന്നു ശ്രീരാമന്‍
മദിച്ചു വന്നു ബാലി മറഞ്ഞു നിന്നു രാമന്‍ (2)
ഒളിയമ്പെയ്തു രാമന്‍ മുറിഞ്ഞു വീണു ബാലി
രാമാ രാമാ ശ്രീരാമാ ധര്‍മ്മമിതാണോ ശ്രീരാമാ

ആശ്രിതവത്സലന്‍ രാമനരികില്‍ വന്നു നിന്നു
ആശ്വസിപ്പിക്കുവാനിതു ചൊന്നു (2)
കൃഷ്ണാവതാരകാലത്തു വേടനായി പിറന്നു നീ
ഒളിയമ്പെയ്തു വീഴിതു കൊല്ലുമെന്നേയും ഈവിധം ബാലി ബാലി

സീതാപതേരാമ രാധാപതേ കൃഷ്ണാ
നാരായണാ ഹരേ നാരായണ
അച്യുത കേശവാ മാധവാ ഗോവിന്ദ‌
നാരായണ പാഹി നാരായണ (3)

janagagumāriyĕ teḍi śīrāmanuṁ anujanuṁ kāṭṭilalaññiḍumboḽ
añjanabutranāṁ bhaktahanumānĕ añjasā kaṇḍānŏru divasaṁ
bhaktibūrvvaṁ namaskkariccañjanābutran rāmane svīgariccū
śaktanāyoru sugrīvan dannuḍĕ paṭṭaṇattilekkānayiccu
sīdayĕ teḍuvān sugrīvanuṁ bāliyĕ kŏlluvān śrīrāmanuṁ
tammilŏrumiccu sakhyaṁcĕydu dharmmaburassaraṁ sakhyaṁcĕydu

porinu viḽiccu sugrīvan pinnil ninnu śrīrāman
madiccu vannu bāli maṟaññu ninnu rāman (2)
ŏḽiyambĕydu rāman muṟiññu vīṇu bāli
rāmā rāmā śrīrāmā dharmmamidāṇo śrīrāmā

āśridavatsalan rāmanarigil vannu ninnu
āśvasippikkuvānidu sŏnnu (2)
kṛṣṇāvadāragālattu veḍanāyi piṟannu nī
ŏḽiyambĕydu vīḻidu kŏllumĕnneyuṁ īvidhaṁ bāli bāli

sīdābaderāma rādhābade kṛṣṇā
nārāyaṇā hare nārāyaṇa
acyuda keśavā mādhavā govinda‌
nārāyaṇa pāhi nārāyaṇa (3)